നാസര്‍ കൊട്ടിലങ്ങാട്
പടന്നക്കാട്: (my.kasargodvartha.com 13.08.
കോവിഡ് രോഗികള്‍ താമസിക്കുന്ന സ്ഥലത്തേക്ക് പോലും മതിയായ സുരക്ഷ സംവിധാനങ്ങള്‍ പോലും ധരിക്കാതെ മാസങ്ങളോളം ഐ എം സി സി ഭക്ഷണം നല്‍കിയപ്പോള്‍ അതിനു ചുക്കാന്‍ പിടിച്ചവരില്‍ ഒരാളാണ് ഗള്‍ഫിലെ വ്യാപാരിയും, ഐ എം സി സി നേതാവുമായ ജലീല്‍ പടന്നക്കാട്. സേട്ടു സാഹിബിനെ ജീവന് തുല്യം സ്‌നേഹിക്കുന്ന ജലീല്‍ പടന്നക്കാടിന്റെയും കൂട്ടുകാരുടെയും പ്രവര്‍ത്തനം കക്ഷി രാഷ്ട്രീയ ഭേദമന്യേ മുക്ത കണ്ഠം പ്രശംസ പിടിച്ചു പറ്റിയിരുന്നു. സ്വന്തമായി ഫ്ളൈറ്റ് ചാര്‍ട്ട് ചെയ്ത് പ്രവാസികളെ നാട്ടിലെത്തിച്ചപ്പോള്‍ പ്രിയപ്പെട്ട നേതാവിന്റെ നാമധേയത്തില്‍ ചാര്‍ട്ട് ചെയ്ത ഫ്ളൈറ്റില്‍ തന്നെ നാട്ടിലെത്താന്‍ സാധിച്ച സന്തോഷം ജലീല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കു വെക്കുകയും ചെയ്തിരുന്നു. അതോടൊപ്പം ബാഗുകളുമായി സ്വന്തം വീടിന് മുമ്പില്‍ നില്‍ക്കുന്ന ജലീലിന്റെ ഫോട്ടോ മടങ്ങി വരുന്ന പ്രവാസിയുടെ നൊമ്പരം വിളിച്ചോതുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
പ്രവാസ ലോകത്ത് കോവിഡ് പ്രതിരോധത്തിന് മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച ജലീല്‍ പടന്നക്കാടിനെ ഐ എന്‍ എല്‍ പടന്നക്കാട് ശാഖ മൊമെന്റോ നല്‍കി ആദരിച്ചു. ഐ എന്‍ എല്‍ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം മൊമെന്റോ കൈമാറി. ഐ എന്‍ എല്‍ സംസ്ഥാന കൗണ്‍സില്‍ അംഗം പി സി ഇസ്മായില്‍, ശാഖ നേതാക്കളായ തറവാട് അബ്ദുര്‍ റഹ് മാന്‍, കരീം പടന്നക്കാട്, സി എ റഹ് മാന്‍, ബി ബി എം ബി അബൂബക്കര്‍, മില്ലത്ത് സാന്ത്വനം ആംബുലന്‍സ് ഡ്രൈവര്‍ മന്‍സൂര്‍ ഇഖ്ബാല്‍ നഗര്‍, യൂനുസ് പടന്നക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.