കാസർകോട്: (my.kasargodvartha.com 29.08.2020) ഓണാഘോഷത്തിന്റെ ഭാഗമായി കാസർകോട് പരവനടക്കുത്തെ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഓണക്കോടിയും ഓണസദ്യയുമൊരുക്കി ജിംഖാന മേൽപറമ്പ്. തുടർച്ചയായ ഏഴാം വർഷമാണ് ഇവിടെ ഓണാഘോഷ പരിപാടികൾക്ക് ഇവർ നേതൃത്വം ചെയ്ത വരുന്നത്. മുൻവർഷങ്ങളിൽ പൂക്കളമുണ്ടാക്കിയും വിനോദ-കലാ പരിപാടികളുമായി അന്തേവാസികൾക്കൊപ്പം ജിംഖാന അംഗങ്ങൾ നടത്തി വന്നിരുന്ന ഓണാഘോഷം കഴിഞ്ഞ രണ്ടു വർഷങ്ങളിലായി പ്രളയം മൂലവും ഇക്കൊല്ലം കോവിഡ് നിയന്ത്രണം മൂലവും ഭക്ഷണത്തിലും ഓണക്കോടിയിലുമായി ചുരുക്കുകയായിരുന്നു.
അന്തേവാസികൾക്കുള്ള ഓണസദ്യ ശനിയാഴ്ച ഉച്ചക്ക് വിളമ്പും. കോവിഡ് നിയന്ത്രമുള്ളതിനാൽ വൃദ്ധ സദന പ്രവർത്തകരും അന്തേവാസികളും മാത്രമായിരിക്കും സംബന്ധിക്കുക. വൃദ്ധസദനത്തിലെ ചീഫ് വാർഡൻ ആസിയക്ക് ജിംഖാനയുടെ കിറ്റുകൾ കൈമാറി. പ്രസിഡണ്ട് ഷിഹാബ് കൈനോത്ത്, ജനറൽ സെക്രട്ടറി ബശീർ, ജോയിന്റ് സെക്രട്ടറി റഹ്‌മാൻ തുരുത്തി, വൈസ് പ്രസിഡണ്ട് നിസാർ കൈനോത്ത്, അഷ്‌റഫ് കട്ടക്കാൽ, സ്പോർട്സ് സെക്രട്ടറി സലാം കൈനോത്ത് എന്നിവർ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Melparamba, Gymkhana Melparamba celebrating Onam with the inmates of the old age home Paravanadukkam