Join Whatsapp Group. Join now!

നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിനായി അഞ്ച് ടി വികള്‍ നല്‍കി ജി വി എച്ച് എസ് ഇരിയണ്ണി 2002 എസ് എല്‍ എല്‍ സി ബാച്ച്

കോവിഡ് 19 പ്രതിസന്ധി കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യമൊരുക്കി ഇരിയണ്ണി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2002 എസ്.എസ്.എല്‍.സി. ബാച്ച് മാതൃകയായി GVHS Iriyanni 2002 SLLC Batch gives 5 TV for students
ബോവിക്കാനം: (my.kasargodvartha.com 02.08.2020) കോവിഡ് 19 പ്രതിസന്ധി കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യമൊരുക്കി ഇരിയണ്ണി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2002 എസ്.എസ്.എല്‍.സി. ബാച്ച് മാതൃകയായി. നിര്‍ദ്ധന വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിന് അഞ്ച് ടെലിവിഷനുകളാണ് കൂട്ടായ്മ വിതരണം ചെയ്തത്.
 News, Kerala,  GVHS Iriyanni 2002 SLLC Batch gives 5 TV for students

മല്ലം വര്‍ഡിലെ അമ്മങ്കോട് ഇസ്സത്ത് നഗറില്‍ ജി.വി.എച്ച്.എസ്. ഇരിയണ്ണി മുന്‍ പ്രധാന അധ്യാപകന്‍ കുഞ്ഞിരാമന്‍ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിന് കൈമാറി ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് വികസന സമിതി അംഗം ബി.സി.കുമാരന്‍ അധ്യക്ഷത വഹിച്ചു.

മുന്‍ അധ്യാപകന്‍ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സ്വരാജ് കാനത്തൂര്‍, അഹ് മദ് ഇര്‍ഷാദ്, ശ്രീരാജ് വട്ടംതട്ട, രാഗേഷ് വീട്ടിയടുക്കം, ഷാജു പേരടുക്കം, ധനേഷ് കൊടവഞ്ചി, ധന്യരാജ് പയോലം, ഗിരീഷ് പേരടുക്കം, നൗഷാദ് പൊവ്വല്‍, വാര്‍ഡ് വികസന സമിതി അംഗങ്ങളായ പ്രകാശ് റാവു, കൃഷ്ണന്‍ ചേടിക്കാല്‍, മാധവന്‍ നമ്പ്യാര്‍, ഹമീദ് ഇസ്സത്ത്, റഷീദ് തെക്കെപ്പള്ള, റസാഖ് ഇസ്സത്ത് സംബന്ധിച്ചു.

Keywords: News, Kerala,  GVHS Iriyanni 2002 SLLC Batch gives 5 TV for students

Post a Comment