ധർമ്മ ചാരിറ്റബൾ ട്രസ്റ്റിന്റെ സഹകരണത്തോടെ കാഞ്ഞങ്ങാട് പ്രസ് ഫോറം അംഗങ്ങൾക്ക് ഏർപ്പെടുത്തിയ ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി മൂലം ഇത്തവണത്തെ ഓണാഘോഷത്തിനു പൊലിമ കുറയുമെങ്കിലും ഓണത്തിന്റെ തനിമ ഒട്ടും നഷ്ടപ്പെടുത്തരുതെന്നും നമ്മുടെ നാട്ടിൽ ആരും തന്നെ പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് എല്ലാവരുടെയും കടമയാണെന്നും മുജിബ് മെട്രോ ഓർമിപ്പിച്ചു.
കാഞ്ഞങ്ങാട്ടെ മാധ്യമ പ്രവർത്തകരുമായി തന്റെ പിതാവ് മെട്രോ മുഹമ്മദ് ഹാജിക്കുണ്ടായ സൗഹൃദം തുടരുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ട്. പാവപ്പെട്ടവരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള ധർമ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ട്രസ്റ്റ് ചെയർമാൻ എച്ച് പി ശാന്താറാം ആദ്യ കിറ്റ് കൈമാറി. പ്രസ് ഫോറം പ്രസിഡണ്ട് ഇ വി ജയകൃഷ്ണൻ അധ്യക്ഷനായി. ധർമ ചാരിറ്റബ്ൾ ട്രസ്റ്റ് സെക്രട്ടറി പി ഷിജു, മാനേജർ ആർ രാജേന്ദ്രകുമാർ സംസാരിച്ചു. പ്രസ് ഫോറം സെക്രട്ടറി ടി കെ നാരായണൻ സ്വാഗതവും വൈസ് പ്രസിഡണ്ട് ടി മുഹമ്മദ് അസ്‌ലം നന്ദിയും പറഞ്ഞു.
Keywords: News, Kerala, Metro Mujeeb, Media, Public, father's friendship with media persons and public figures will continue: Mujeeb Metro