Join Whatsapp Group. Join now!

അപകടത്തില്‍ പരിക്കേറ്റ യുവാവിന് രക്ഷകരായ ഫൈസലിനും ബാദ്ഷയ്ക്കും പട്‌ലയില്‍ അനുമോദനം

അപകടത്തിൽപ്പെട്ട് കിടക്കുകയായിരുന്ന മനുഷ്യനെ രക്ഷപ്പെടുത്തിയ ഫൈസലിനും ബാദ്ഷയെയും പട്ള സ്റ്റാർ ആർട് ആൻഡ് സ്പോർട്സ് ക്ലബ്ബ് അനുമോദിച്ചു Faisal and Badshah felicitated in Patla
പട്ള: (my.kasargodvartha.com 23.08.2020) കഴിഞ്ഞ ദിവസം പാറക്കെട്ടയിൽ നടന്ന അപകടത്തിൽപ്പെട്ട് കിടക്കുകയായിരുന്ന മനുഷ്യനെ രക്ഷപ്പെടുത്തിയ ഫൈസലിനും ബാദ്ഷയെയും പട്ള സ്റ്റാർ ആർട് ആൻഡ് സ്പോർട്സ് ക്ലബ്ബ് അനുമോദിച്ചു.

21 ഓഗസ്റ്റ് വ്യാഴാഴ്ച രാവിലെ 11.30 നാണ് പ്രസ്തുത അപകടം നടന്നത്. കാസർകോട് മധൂർ റൂട്ടിൽ പാറക്കട്ടയിൽ വെച്ച് രാജേഷ് കെ ടി എന്നയാൾ സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു പെട്ടെന്ന് അപകടത്തിൽ പെട്ട് തെറിച്ചു വീണത്. 20 മിനിറ്റ് വരെ അയാൾ റോഡിൽ കിടക്കുകയായിരുന്നുവത്രെ. വഴിയാത്രക്കാരും വാഹനമോടിക്കുന്നവരും ആ വഴി വന്ന് സീൻ നോക്കിനിന്നതല്ലാതെ അപകടത്തിൽ പെട്ടയാളെ സഹായിക്കാൻ കൂട്ടാക്കിയില്ല. ചിലർ ഫോട്ടോ എടുത്തു. വേറെ ചിലർ സെൽഫി എടുത്തു മത്സരിച്ചു.

ഇങ്ങനെ നടന്നു കൊണ്ടിരിക്കെ ആ വഴി വന്ന ഫൈസലും ബാദ്‌ഷായും ഇയാളെ വാരിയെടുത്ത് കാസർകോട് കിംസ് ഹോസ്പിറ്റലിലെത്തിക്കുകയായിരുന്നു.





ഫെെസലിനെയും ബാദ്ഷയെയും പട്ള കുന്നില്‍ ഹയാത്തുല്‍ ഇസ്ലാം സാംസ്ക്കാരിക വേദി അനുമോദിച്ചു

പട്ള: കഴിഞ്ഞ ദിവസം മധൂര്‍ പാറക്കെട്ടയിലുണ്ടായ വാഹനാപകടത്തില്‍പ്പെട്ട്  രക്തം വാര്‍ന്നൊലിച്ച്  റോഡില്‍ കിടന്നയാളെ സ്വയം രക്ഷ മറന്ന് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച് നാടിന്‍റെ അഭിമാനങ്ങളായി മാറിയ  ഫെെസലിനെയും ബാദ്ഷയെയും പട്ള കുന്നില്‍ ഹയാത്തുല്‍ ഇസ്ലാം സാംസ്ക്കാരിക വേദി അനുമോദിച്ചു.

ഭാരവാഹികളായ മുസ്ത്വഫ, ശാഫി നീരാല്‍, സുബെെര്‍ ചെന്നിക്കൂടല്‍, ഇര്‍ഫാന്‍ കുന്നില്‍, തൗഫീഖ് കുന്നില്‍, അശ്റഫ് എം എച്ച്, നജ്മു തുടങ്ങിയവര്‍ സംബന്ധിച്ചു.



Keywords: Kerala, News, Patla, Felicitated, Faisal and Badshahfelicitated in Patla 

Post a Comment