Join Whatsapp Group. Join now!

സൗജന്യ കോവിഡ് പരിശോധനയുമായി ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി

ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യമായി കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നു Dubai KMCC Kasargod District Committee conducts free COVID test
ദുബൈ: (my.kasargodvartha.com 20.08.2020) രണ്ടു മാസത്തെ ഇടവേളക്ക് ശേഷം യു എ ഇയിൽ കോവിഡ് 19 വർധിക്കുന്നതായും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് വന്ന സാഹചര്യത്തിൽ ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യമായി കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നു.


22.08.2020 ന് മുമ്പായി പരിശോധന ആവശ്യമുള്ളവർ രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണെന്ന് കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം (050 515 6946), ജനറൽ സെക്രട്ടറി സലാം കന്യപ്പാടി (0556743258), ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ (050 400 4490), മെഡിക്കൽ വിങ് ചെയർമാൻ സി എച്ച് നൂറുദ്ദീൻ (055 794 0407) കാഞ്ഞങ്ങാട് എന്നിവർ അറിയിച്ചു.



ജനങ്ങൾ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു


Keywords: Gulf, Kerala, News, Kmcc, Dubai KMCC Kasargod District Committee conducts free COVID test

Post a Comment