കാസർകോട്: (my.kasargodvartha.com 19.08.2020) കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാമായി 14 ജില്ലകളിലേയും ആശുപത്രികള്‍, പോലീസ് സ്റ്റേഷന്‍ തുടങ്ങിയ ആവശ്യസേവന വിഭാഗങ്ങളില്‍ തയ്യൽ തൊഴിലാളികൾ മാസ്കും സാനിറ്റൈസറും ബെഡ് ഷീറ്റും പി പി ഇ കിറ്റും സംഭാവന ചെയ്തു.
കാസര്‍കോട് ജില്ലയില്‍ 240 പുതപ്പ്, 20 പി പി ഇ കിറ്റ്, 3000 മാസ്‌ക്, 200 ബോട്ടില്‍ സാനിറ്റൈസര്‍, 20 പാക്കറ്റ് ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ കളക്ടറേറ്റിലെത്തി കാസര്‍കോട് എ ഡി എം എന്‍ ദേവിദാസിന് കൈമാറി.
ജില്ലാ പ്രസിഡണ്ട് കെ കുഞ്ഞമ്പു, ജില്ലാ സെക്രട്ടറി കെ വി രാമചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ശശിധരന്‍, സി സി അംഗം പീതാംബരന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kerala, News, Mask, Covid-19, Donated masks to COVID First-Line Treatment Centers