നീലേശ്വരം: (my.kasargodvartha.com 13.08.2020) സംസ്ഥാന സർക്കാർ സിവിൽ സപ്ലൈസ് വകുപ്പ് വഴി നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു. നീലേശ്വരം നഗരസഭാ തല വിതരണോദ്ഘാടനം കരുവാച്ചേരി പൊതു വിതരണ കേന്ദ്രത്തിൽ നഗരസഭ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ നിർവഹിച്ചു. കൗൺസിലർമാരായ പി കെ രതീഷ്, എ വി സുരേന്ദ്രൻ, പി ഭാർഗവി തുടങ്ങിയവർ പങ്കെടുത്തു.
പതിനൊന്നിന ഭക്ഷ്യസാധനങ്ങൾ അടങ്ങിയ ഓണക്കിറ്റ് പൂർണമായും എല്ലാ വിഭാഗവും കാർഡ് ഉടമകൾക്കും സൗജന്യമായി ഘട്ടംഘട്ടമായി വിതരണം ചെയ്യുന്നു. ചെറുപയർ, പഞ്ചസാര, ശർക്കര, മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയ ഇനങ്ങളാണ് ഓണകിറ്റിൽ അടങ്ങിയിരിക്കുന്നത്.
Keywords: Kerala, News, Neeleshwaram, Onam, Free, Kit, Distribution, Statted, Food Items, Distribution of free Onam Kit started.