നർക്കിലക്കാട്: (my.kasargodvartha.com 09.08.2020) വെസ്റ്റ് എളേരിയിലെ പ്രമുഖ സി പി ഐ നേതാവ് പൊടോര പി നാരായണൻ നായർ (80) നിര്യാതനായി. വെസ്റ്റ് എളേരി സർവ്വിസ് സഹകരണ ബാങ്ക് സെക്രട്ടറി, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, സി പി ഐ പരപ്പ മണ്ഡലം സെക്രട്ടറി, കിസാൻ സഭ മണ്ടലം പ്രസിഡൻ്റ്, സി പി ഐ വെസ്റ്റ് എളേരി ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സ്വതന്ത്ര്യ സമര സേനാനി പരേതനായ പൊടൊര കുഞ്ഞമ്പു നായരുടെ സഹോദരി പുത്രനുമാണ്. ഭാര്യ: മാധവി. മക്കൾ: ഇന്ദുലേഖ, ഗിരിഷ്. മരുമക്കൾ: ഗംഗാധരൻ നായർ, വിജിമോൾ (വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: അപ്പൂഞ്ഞി നായർ, പി എ നായർ (കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡൻ്റ്) പി കൃഷ്ണൻ നായർ.
Keywords: Kerala, News, Obituary, CPI, Leader, West Eleri, CPI leader P Narayanan passed away.