Join Whatsapp Group. Join now!

കുമ്പളയില്‍ ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ വീട്ടില്‍ ചികിത്സിക്കും; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി

ഗ്രാമപഞ്ചായത്തില്‍ ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ ചികിത്സിക്കുന്നതിന് ജൂനിയര്‍ Kasaragod, Kerala, News, Kumbala, Covid patients will be t

കുമ്പള: (my.kasargodvartha.com 13.08.2020) ഗ്രാമപഞ്ചായത്തില്‍ ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ ചികിത്സിക്കുന്നതിന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ്, ആശ എന്നിവര്‍ക്ക് കുമ്പള സി.എച്ച്.സിയില്‍ വെച്ച് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. 

വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികളെ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ്, ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് പരിശോധന നടത്തും. രോഗികള്‍ക്ക് പള്‍സ് ഓക്‌സീമീറ്റര്‍ നല്‍കി പരിശീലിപ്പിക്കും. ഒരോദിവസവും രോഗവിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന ചാര്‍ട്ടില്‍ 14 ദിവസവും രേഖപ്പെടുത്തണം.

ശ്വാസതടസ്സം, ക്ഷീണം, ഉറക്കമില്ലായ്മ, ചുണ്ടിലും മുഖത്തും നീലനിറം, രക്തം ഛര്‍ദ്ദിക്കുക തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കാണുകയാണെങ്കില്‍ സി.എച്ച്.സിയിലെ ഡോക്ടറുടെ ശുപാര്‍ശയോടെ കോവിഡ് ആശുപത്രിയിലേക്ക് മറ്റും. എല്ലാ ദിവസവും ആരോഗ്യ പ്രവര്‍ത്തകര്‍ രാവിലെയും, വൈകുന്നേരവും ഫോണ്‍ മുഖേന വിവരങ്ങള്‍ ആരായും.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യങ്ങള്‍ ഉണ്ടോയെന്ന് മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും പരിശോധിക്കും. 65 വയസ്സിനുമുകളില്‍ പ്രായമുള്ളര്‍, 10 വയസ്സിനുതാഴെ പ്രായമുള്ള കുട്ടികള്‍, മാരകരോഗങ്ങള്‍ ബാധിച്ചവര്‍, ഗര്‍ഭണികള്‍ ഉള്ള വീടുകളിലുള്ള കോവിഡ് രോഗികള്‍ക്ക് വീടുകളില്‍ ചികിത്സ നല്‍കാന്‍ കഴിയില്ല.

പരിശീലനത്തിന് മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവാകരറൈ, ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബി അഷ്‌റഫ്, എന്‍ എച്ച് എം കോഡിനേറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Keywords: Kasaragod, Kerala, News, Kumbala, Covid patients will be treated at home in Kumbala

Post a Comment