അബുദാബി: (my.kasargodvartha.com 24.08.2020) കോവിഡിനെ പ്രതിരോധിക്കുന്നതിൽ യു എ ഇ ലോക രാജ്യങ്ങക്ക് മാതൃകയാണെന്ന് അബുദാബി കാസർകോട് ജില്ലാ കെ എം സി സി ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. കോവിഡ് വ്യാപനം തടയാൻ കാണിക്കുന്ന ജാഗ്രതെയും, പൗരന്മാർക്കൊപ്പം പ്രവാസികളെയും ഞെഞ്ചോട് ചേർത്തുപിടിച്ചുള്ള കരുതലും യു എ ഇ ഭരണാധികാരികളുടെ വിശാല മനസ്കതയാണ് കാണിക്കുന്നതെന്നും ലോക രാജ്യങ്ങൾ ഇത് പിന്തുടർന്നാൽ ലോക സമാധാനം വിരൽത്തുമ്പത്താണെന്നും യോഗം അഭിപ്രായപ്പെട്ടു. യു എ ഇ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കോവിഡ് പ്രതിരോധ പ്രക്രിയയിൽ ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് എല്ലാവരും പങ്കാളികളാവണമെന്നും യോഗം ആവശ്യപ്പെട്ടു.
നാട്ടിൽ വെച്ച് ജോലിക്കിടയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു സാരമായി പരിക്കേറ്റ മുളിയാർ മല്ലം സ്വദേശി സൈഫുദ്ധീൻ സഹായ നിധിയിലേക്ക് അര ലക്ഷം രൂപ നൽകാനും തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ നേതാക്കൾ ശ്രദ്ധ കേന്ദ്രികരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
ഓൺലൈനിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് പൊവ്വൽ അബ്ദുർ റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്റർ സ്പോർട്സ് സെക്രട്ടറി മുജീബ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. എം എം നാസർ കാഞ്ഞങ്ങാട്, സുലൈമാൻ കാനക്കോട്, അനീസ് മാങ്ങാട്, ഹനീഫ് ചള്ളങ്കയം പ്രസംഗിച്ചു . ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല സ്വാഗതവും ട്രഷറർ അബ്ദുർ റഹ്‌മാൻ ചേക്കു ഹാജി നന്ദിയും പറഞ്ഞു.
Keywords: News, Gulf, KMCC, COVID, UAE, COVID defense is a model for the UAE and the rest of the world: Kasargod District KMCC
Join Whatsapp Group.
Join now!