Join Whatsapp Group. Join now!

ഉദ്യോഗാർത്ഥിയുടെ മരണം: ഇടത് സർക്കാറിനെ തൂക്കിലേറ്റി പ്രതിഷേധിച്ചു

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കാസർകോട് നിയോജകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവോണദിനത്തിൽ ഇടത് സർക്കാറിനെ പ്രതീകാത്മകമായി തൂക്കിലേറ്റി പ്രതിഷേധിച്ചു Candidate's death: Left government hanged in protest
കാസർകോട്: (my.kasargodvartha.com 31.08.2020) പി എസ് സി റാങ്ക് ലിസ്റ്റിൽ പേരുണ്ടായിട്ടും സർക്കാർ ജോലി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഉദ്യോഗാർത്ഥിക്ക് ജീവനൊടുക്കേണ്ടി വന്ന സംഭവത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാറിനാണെന്ന് ആരോപിച്ചും ഇടത് സർക്കാരിന്റെ ഇത്തരം നിലപാടുകളിൽ പ്രതിഷേധിച്ചും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കാസർകോട് നിയോജകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവോണദിനത്തിൽ ഇടത് സർക്കാറിനെ പ്രതീകാത്മകമായി തൂക്കിലേറ്റി പ്രതിഷേധിച്ചു.


കാസർകോട് പുതിയ ബസ്റ്റാൻഡ് ഒപ്പ് മരച്ചുവട്ടിൽ നടന്ന പ്രതിഷേധ പരിപാടി മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് സന്തോഷ് നഗർ അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീർ, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ബാസ് ബീഗം, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ നാസർ ചായിൻ്റെടി, എം എ നജീബ്, സഹീർ ആസിഫ്, നൗഫൽ തായൽ, ഖലീൽ സിലോൺ, ഫാറൂഖ് കുംബഡാജെ, ജലീൽ തുരുത്തി, എം എ ഖലീൽ, നവാസ് എരിയാൽ, കലന്ദർ ഷാഫി, അശ്ഫാഖ് തുരുത്തി, ശിഹാബ് പാറക്കെട്ട്, താജുദ്ദീൻ ബെൽക്കാഡ്, ഹബീബ് ടി കെ, മുജീബ് തയലങ്ങാടി, അസ്ലം അടുക്കത്ത്ബയൽ സംബന്ധിച്ചു.


Keywords: Kerala, News, Kasaragod, Muslim leage,  Candidate's death: Left government hanged in protest

Post a Comment