കോട്ടിക്കുളം: (my.kasargodvartha.com 23.08.2020) തീരദേശ മേഖലയെ കോവിഡ് വറുതിയിലാഴ്ത്തുകയും മത്സ്യ ബന്ധനം പോലും സാധിക്കാത്ത സന്ദർഭത്തിൽ അക്കര ഫൗണ്ടേഷൻ ചെയർമാൻ അക്കര അബ്ദുൽ അസീസ് ഹാജി 350 ഓണക്കിറ്റും കൊറോണ ഹെൽത്ത് കിറ്റും നൽകി. കിറ്റുകളുടെ വിതരണം കോട്ടിക്കുളം ശ്രീ കുറുംബാ ഭഗവതി ക്ഷേത്രം മുഖേന, അബ്ദുൽ അസീസ് ഹാജി അക്കരയുടെ മകനും അക്കര ഫൗണ്ടേഷൻ ഡയറക്ടറുമായ ഫിൻസർ അക്കരയുടെയും കൊടക്കാരച്ചന്റെയും സാന്നിദ്ധ്യത്തിൽ ബേക്കൽ എസ് ഐ അജിത് കുമാർ നിർവ്വഹിച്ചു. വർഷങ്ങളായി കാരുണ്യ രംഗത്ത് സജീവമായി നിൽക്കുന്ന അക്കര ഫൗണ്ടേഷൻ ഇതിനോടകം തന്നെ നിരവധി പേരുടെ കണ്ണീരൊപ്പി പുഞ്ചിരി സമ്മാനിച്ചിട്ടുണ്ട്.
കൊറോണ ഹെൽത്ത് കിറ്റിൽ മാസ്ക്, മുട്ട, പാൽ, പഴംതുടങ്ങിയ സാധനകളാണുണ്ടായിരുന്നത്. ഫൗണ്ടേഷൻ മാനേജർ മുഹമ്മദ് യാസിർ, ഭാരവാഹികളായ മൊയ്തീൻ പൂവടുക്കം, മുഹമ്മദ് കുഞ്ഞി, കമാൽ അങ്കക്കളരി എന്നിവർ പങ്കെടുത്തു.