പെരിയ: (my.kasargodvartha.com 14.08.2020) സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ആരംഭിച്ച കൃഷിയുടെ ആദ്യ വിളവെടുപ്പ് സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ഇന്‍ചാര്‍ജ് പ്രൊഫ. ഡോ.കെ സി ബൈജു ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍-പെരിയഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശാരദ, പഞ്ചായത്ത് മെമ്പര്‍മാരായ കുമാരന്‍, ഇന്ദിര,സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. എ രാധാകൃഷ്ണന്‍ നായര്‍, പരീക്ഷാ കണ്‍ട്രേളര്‍ ഡോ. എം മുരളീധരന്‍ നമ്പ്യാര്‍, പ്ലാന്റ് സയന്‍സ് വിഭാഗം മേധാവി ഡോ. എ അരുണ്‍കുമാര്‍, കൃഷി ഓഫിസര്‍ പ്രമോദ്, സര്‍വ്വകലാശാലയുടെ പ്ലാന്റ് സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പദ്ധതിയുടെ നോഡല്‍ ഓഫീസറുമായ ഡോ. ജാസ്മിന്‍ എം ഷാ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സര്‍വ്വകലാശാലയുടെ അഞ്ച് ഏക്കര്‍ ഭൂമിയാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. സംസ്ഥാന കൃഷിവകുപ്പിന്റെയും പുല്ലൂര്‍-പെരിയ പഞ്ചായത്തിന്റെയും സഹകരണത്തോടെ നടത്തുന്ന പദ്ധതിയുടെ മേല്‍നോട്ടം സര്‍വ്വകലാശാല പ്ലാന്റ് സയന്‍സ് വകുപ്പിനാണ്. വഴുതന, വെണ്ട, പച്ചമുളക് എന്നിവയുടെ വിളവെടുപ്പാണ് നടന്നത്. പദ്ധതിയുടെ ഭാഗമായി ചോളം, കൂവരക്, മരച്ചീനി, മധുരക്കിഴങ്ങ്, നോന്ത്രവാഴ, വെള്ളരി, മുരിങ്ങ, മത്തന്‍, പാവക്ക, പയര്‍ തുടങ്ങിയവയും കൃഷി ചെയ്തു വരുന്നുണ്ട്.
Keywords: News, Kerala, Central University, Inaugurated, Agriculture, Agricultural Harvesting was inaugurated at the Central University of Kerala