Join Whatsapp Group. Join now!

പ്രസവത്തിനിടെ യുവതിയുടെ മരണം; സ്വകാര്യ ക്‌ളിനിക്കിനെതിരെ നടപടി സ്വീകരിക്കണം: എ കെ എം അഷ്‌റഫ്

ഉപ്പള മംഗല്പ്പാടിയിലെ സ്വകാര്യ ക്ളിനിക്കിലാണ് ഇന്നലെ രാത്രി ഏഴര മണിക്ക് പ്രസവം നടന്നത് Action should be taken against the private clinic for the death of the woman: AKM Ashraf #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 30.08.2020) പ്രസവത്തെ തുടര്ന്നുണ്ടായ ബ്ലീഡിംഗ് മൂലം യുവതി മരിച്ചത് അത്യന്തം വേദനാ ജനകമായ കാര്യമാണ്. മജിര്പള്ള സുന്കതകട്ടയിലെ ഇബ്രാഹിമിന്റെ ഭാര്യയാണ് ഉപ്പളയിലെ ഒരു സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറുടെ അനാസ്ഥ മൂലം മരണപ്പെട്ടത്. ഉപ്പള മംഗല്പ്പാടിയിലെ സ്വകാര്യ ക്ളിനിക്കിലാണ് ഇന്നലെ രാത്രി ഏഴര മണിക്ക് പ്രസവം നടന്നത്. പ്രസവത്തിനു ശേഷം ബ്ലീഡിംഗ് അനുഭവപ്പെട്ടതിനെ തുടര്ന്ന് യുവതിയെ കാസർകോട് ജനറല്‍ ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയും അവിടെ നിന്നുമാണ് മരണം സംഭവിക്കുകയും ചെയ്തത്.

ജനറല്‍ ആശുപത്രിയിലെ ഡോക്ടര്മാരുമായി സംസാരിച്ചപ്പോള്‍ മനസിലാക്കിയത് സ്വകാര്യ ക്ലിനിക്കില്‍ നിന്നുണ്ടായ ശ്രദ്ധക്കുറവ് മൂലമാണ് ഈ മരണം നടന്നത് എന്നാണ്. ഈ പ്രസ്തുത ക്ലിനിക്കിനെ കുറിച്ച് ധാരാളം പരാതികള്‍ ഉയര്ന്നു വന്നിട്ടുണ്ട്. ലോക്ക് ഡൌണ്‍ തുടങ്ങുന്നതിനു മുന്പ് വരെ എട്ടു മാസത്തോളം പ്രസ്തുത ക്ലിനിക്കില്‍ ചികിത്സ നേടിയിരുന്ന ഗര്ഭികണികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ വാതില്‍ അടച്ചിട്ടു നരകയാതന അനുഭവിപ്പിച്ച ചരിത്രം വരെ ഈ ക്ലിനിക്കിനുണ്ട്. 


ബ്ലീഡിംഗ് അനുഭവിക്കുന്ന സ്ത്രീകള്ക്ക് നായയ്ക്ക് കൊടുക്കുന്ന ജലത്തില്‍ മരുന്ന് ചേര്ത്ത് കൊടുത്ത ദുരനുഭവം വരെ ഇവിടെ നടന്നിട്ടുണ്ട്. അധികാരികളുടെ മുന്പില്‍ പരാതി പലവട്ടം ഉന്നയിച്ചിട്ടും ഫലപ്രദമായ നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല. ആയതിനാല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ എന്ന നിലയില്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്ക്ക് ഈ ക്ളിനിക്കിനെ പറ്റി പരാതി കൊടുത്തിട്ടുണ്ട് എന്നും തന്റെ അധികാര പരിധിയില്‍ ഇത്തരം ദാരുണ സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എ കെ എം അഷ്‌റഫ്‌ അഭിപ്രായപ്പെട്ടു.


Keywords: Kerala, News, Private clinic, Uppala, Action should be taken against the private clinic for the death of the woman: AKM Ashraf

Post a Comment