Join Whatsapp Group. Join now!

എന്‍ട്രന്‍സ് പരീക്ഷാ സെന്ററില്‍ കര്‍മ്മനിരതരായി സന്നദ്ധം വളണ്ടിയര്‍ സേന

എന്‍ട്രന്‍സ് പരീക്ഷാ സെന്ററില്‍ കര്‍മ്മനിരതരായി സന്നദ്ധം വളണ്ടിയര്‍ സേന. വ്യാഴാഴ്ച രാവിലെ 9:30ന് തുടങ്ങിയ പരീക്ഷ ഉച്ചക്ക് 12:30 ന് അവസാനിച്ചു Kerala, News, Volunteers at Entrance Examination center
കാസര്‍കോട്: (my.kasargodvartha.com 16.07.2020) എന്‍ട്രന്‍സ് പരീക്ഷാ സെന്ററില്‍ കര്‍മ്മനിരതരായി സന്നദ്ധം വളണ്ടിയര്‍ സേന. വ്യാഴാഴ്ച രാവിലെ 9:30ന് തുടങ്ങിയ പരീക്ഷ ഉച്ചക്ക് 12:30 ന് അവസാനിച്ചു. തുടര്‍ന്ന് 2:30 ന് തുടങ്ങി 5:30ന് അവസാനിക്കുന്ന തരത്തിലാണ് പരീക്ഷ ക്രമീകരണം. കാസര്‍കോട് ജി എച്ച് എസ് എസ് സ്‌കൂളില്‍ 300 കുട്ടികളാണ് പരീക്ഷ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 246 കുട്ടികള്‍ മാത്രമാണ് പരീക്ഷ എഴുതാനെത്തിയത്.

പരീക്ഷര്‍ത്ഥികള്‍ക്ക് തെര്‍മല്‍ സ്‌കാനിങ്, ഹാന്‍ഡ് സാനിറ്റൈസര്‍, മറ്റു പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കിയും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വന്ന രക്ഷിതാക്കള്‍ക്കും മറ്റും വിശ്രമിക്കാനിടവും ഒരുക്കിയാണ് സന്നദ്ധ വളണ്ടിയര്‍മാര്‍ മാതൃകയായത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കിയും സാമൂഹിക അകലം പാലിച്ചും പെരുമഴയത്തും വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തുണയായത് വളണ്ടിയര്‍ സേവനമാണ്. ലഘു ഭക്ഷണവും ഒരുക്കി.

സന്നദ്ധ സേന അംഗങ്ങളായ സിദ്ദീഖ് ചേരങ്കൈ, സാദിഖ് ചേരങ്കൈ, ഷേര ബാനു മായിപ്പാടി, ഹരി കൃഷ്ണന്‍ പങ്കംചാല്‍, മഹേഷ് ബേക്കല്‍, ഇബ്രാഹിം ശ്രീബാഗിലു, റിഷാദ് പി വി, ഇംത്യാസ് മഞ്ചേശ്വരം, അമീര്‍ മഞ്ചേശ്വരം, ആശ വര്‍ക്കര്‍മാരായ ചിത്ത്യ രാഹു, താനുയ
തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Keywords: Kerala, News, Volunteers at Entrance Examination center
  

Post a Comment