Join Whatsapp Group. Join now!

ടി പി അജിത്തിന്റെ നിര്യാണത്തില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് അനുശോചിച്ചു

യു എ യില്‍ വെച്ച് മരണപ്പെട്ട പ്രമുഖ വ്യവസായിയും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് മെമ്പറുമായ ടി പി അജിത്തിന്റെ നിര്യാണത്തില്‍ നോര്‍ത്ത് Gulf, News, TP Ajith remembrance conducted
ദുബൈ: (my.kasargodvartha.com 01.07.2020) യു എ യില്‍ വെച്ച് മരണപ്പെട്ട പ്രമുഖ വ്യവസായിയും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് മെമ്പറുമായ ടി പി അജിത്തിന്റെ നിര്യാണത്തില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹികളുടെ യോഗം അനുശോചിച്ചു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ്  കോമേഴ്‌സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രത്യേകിച്ചു യു എ ഇ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് യോഗം വിലയിരുത്തി.

പരേതാത്മാവിനു നിത്യശാന്തി നേരുകയും കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നതായി പ്രസ്താവനയില്‍ ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ വൈസ് പ്രസിഡണ്ട് ഡോ. ജോസഫ് ബെനവന്‍, ഓണററി സെക്രട്ടറി ഹനീഷ് കെ വാണിയങ്കണ്ടി, ജോയിന്റ് സെക്രട്ടറി ടി കെ രമേഷ് കുമാര്‍, ട്രഷറര്‍ പി പി ഷമീം, മുന്‍ പ്രസിഡണ്ട് മഹേഷ്ചന്ദ്ര ബാലിഗ സര്‍വ്വ, സച്ചിന്‍ സൂര്യകാന്ത്, കെ സി മീനിഷ്, സജിത്ത് കെ പാറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Keywords: Gulf, News, TP Ajith remembrance conducted

Post a Comment