കാസര്‍കോട്: (my.kasargodvartha.com 20.07.2020) വിദ്യാനഗറില്‍ പോസ്റ്റ്‌മെട്രിക്ക് ഹോസ്റ്റലില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് വെള്ളം ശുചീകരിച്ച് ഉപയോഗിക്കുന്നതിനുള്ള വാട്ടര്‍ പ്യൂരിഫെയര്‍ ഫില്‍ട്ടര്‍ സംവിധാനം സംഭാവന ചെയ്ത് ജില്ലാ എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം ആരംഭിച്ച ഈ സെന്ററില്‍ 47 രോഗികളാണ് പരിചരണത്തിലുള്ളത്. ഇവര്‍ക്ക് കുടിവെള്ളം ശുചീകരിച്ച് ഉപയോഗിക്കേണ്ട അടിയന്തിര സാഹചര്യം വന്നപ്പോള്‍ ഉദ്യോഗസ്തര്‍ സാന്ത്വനവുമായി ബന്ധപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മെഷീന്‍ എത്തിച്ച് നല്‍കി ജില്ലാ എസ് വൈ എസ് മാതൃകയായി.
ജില്ലാ എസ് വൈ എസ് പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍, ജില്ലാ സേവനം സെക്രട്ടറി സിദ്ദീഖ് സഖാഫി ബായാര്‍ എന്നിവര്‍ ചേര്‍ന്ന് സെന്ററിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി. കോവിഡ് സെന്റര്‍ ഹെഡ് നഴ്‌സ് മിനി ജോസഫ്, സ്റ്റാഫ് നെഴ്‌സുമാരായ വിജേഷ്‌കുമാര്‍, നവീന്‍ ജോസഫ് എന്നിവര്‍ സ്വീകരിച്ചു. കോവിഡ് കാലത്ത് എസ് വൈ എസ് സാന്ത്വനത്തിനു കീഴില്‍ മരുന്ന് വിതരണം, ഭക്ഷണമെത്തിക്കല്‍, ആംബുലന്‍സ് സേവനം തുടങ്ങി വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.

Keywords: Kerala, News, SYS distribute water Purifier