Join Whatsapp Group. Join now!

സുഭിക്ഷ കേരളം: ബദിയടുക്കയില്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയിറക്കി

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബദിയടുക്കയില്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയിറക്കി Kerala, News, Cpm, Farming, Badiyadukka, Subhiksha Keralam; CPM started farming in Badiyadukka
ബദിയടുക്ക:(my.kasargodvartha.com 04.07.2020) സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബദിയടുക്കയില്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയിറക്കി. വളമല - ചമ്പര്‍ത്തിമാറില്‍ രണ്ട് ഹെക്ടര്‍ തരിശുപാടങ്ങളില്‍ നെല്‍കൃഷിയിറക്കുവാന്‍ പദ്ധതിയാവിഷ്‌കരിച്ചു തുടക്കം കുറിച്ചത്. ബദിയടുക്ക ലോക്കല്‍ കമ്മിറ്റിയുടെ കീഴില്‍ തുളുനാട് കര്‍ഷക കൂട്ടായ്മയുടെ പ്രവൃത്തി ഏറ്റെടുക്കലിന് പിന്തുണയുമായി പ്രദേശത്തെ കര്‍ഷകര്‍ ഉള്‍പെടെ രംഗത്ത് വന്നു. കര്‍ഷകനും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ ശങ്കര്‍ റൈ മാഷ് വിത്തെറിഞ്ഞ് ഉദ്ഘാടനം ചെയ്തു.

കുമ്പള ഏരിയ സെക്രട്ടറി സി.എ സുബൈര്‍, ഏരിയ കമ്മറ്റി അംഗങ്ങളായ കെ. ജഗനാഥഷെട്ടി, പ്രകാശ് അമ്മണ്ണായ, കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം കെ.കെ അബ്ദുല്ല കുഞ്ഞി, ലോക്കല്‍ സെക്രട്ടറി കൃഷ്ണ ബദിയടുക്ക, പത്മനാഭ ഷെട്ടി, രാജ മോഹന്‍ പാട്ടാളി, സുബ്രമണ്യ ഭട്ട്, വെങ്കട്ട രമണ ഭട്ട്, രത്‌നാകരന്‍, ജ്യോതി കാര്യാട്, അബ്ദുല്ല ഉക്കിനടുക്ക, പരേമശ്വരന്‍ കാടമനെ, ഗണേഷന്‍, നാരായണ, ഹാരിസ് പങ്കടുത്തു. ബദിയടുക്ക ഗ്രാമ പഞ്ചയത്ത് സെക്രട്ടറി എം പ്രദീപ്പന്‍, കൃഷി ഭവന്‍ ഉദ്യോഗസ്ഥരായ സി. മോഹനന്‍, എം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. നെല്‍ കൃഷിക്ക് പുറമെ പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ചെറുധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ഉത്പാദനത്തില്‍ഒരു വിപ്ലവകരമായ മുന്നേറ്റം ലക്ഷ്യമിടുന്ന പദ്ധതികളാണ് തുളുനാട് കര്‍ഷക കൂട്ടായ്മയിലൂടെ തുടക്കം കുറിച്ചത്.


Keywords: Kerala, News, Cpm, Farming, Badiyadukka, Subhiksha Keralam; CPM started farming in Badiyadukka

Post a Comment