പട്‌ള: (my.kasargodvartha.com 22.07.2020) ഖുര്‍ആന്‍ മനപാഠമാക്കിയ സല്‍മാന്‍ ബഷീറിനെ 'പ്രതീക്ഷ പട്‌ല' ആദരിച്ചു. സല്‍മാന്‍ ബഷീറിനുള്ള ക്യാഷ് അവാര്‍ഡും സമ്മാന ദാനവും റഹീം ബുഡ് നിര്‍വഹിച്ചു. അസ്ലം പട്‌ല അനുമോദന പ്രസംഗം നടത്തി. ചെറു പ്രായത്തില്‍ തന്നെ ഖുര്‍ആന്‍ സമ്പൂര്‍ണമായി ഹൃദ്യസ്ഥമാക്കാന്‍ കഴിയുക എന്നത് വലിയ സൗഭാഗ്യമാണ്, നിശ്ചയദാര്‍ഢ്യവും കഠിന പ്രയത്‌നവും നടത്താന്‍ കഴിവുള്ളവര്‍ക്ക് മാത്രം ലഭിക്കുന്നതാണത്.
വളരെ ഭംഗിയായി ഖുര്‍ആന്‍ പാരായണവും കൂടി ചെയ്യുന്ന സല്‍മാന്‍ ബഷീറിന് ഖുര്‍ആന്‍ പഠന ഗവേഷണ മേഖലകളില്‍ കൂടുതല്‍ ഉയരങ്ങള്‍ താണ്ടാന്‍ കഴിയട്ടെ എന്ന് അനുമോദന പ്രസംഗത്തില്‍ അസ്ലം പട്‌ല പറഞ്ഞു. പ്രൊഫ. ടി മുഹമ്മദ് രചിച്ച 'ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍' എന്ന പുസ്തകമാണ് സമ്മാനമായി നല്‍കിയത്. എസ് അബൂബക്കര്‍ പുസ്തക പരിചയം നടത്തി.
ചടങ്ങില്‍ ഖാദര്‍ അരമന, റഹീം ബൂഡ്, ബി ബഷീര്‍, കെ എം സഈദ്, ഹാരിസ് ബി.എം, അബ്ദുല്‍ നാസര്‍, ശരീഫ് മജല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kerala, News, Salman basheer felicitated by Pratheeksha Patla വളരെ ഭംഗിയായി ഖുര്‍ആന്‍ പാരായണവും കൂടി ചെയ്യുന്ന സല്‍മാന്‍ ബഷീറിന് ഖുര്‍ആന്‍ പഠന ഗവേഷണ മേഖലകളില്‍ കൂടുതല്‍ ഉയരങ്ങള്‍ താണ്ടാന്‍ കഴിയട്ടെ എന്ന് അനുമോദന പ്രസംഗത്തില്‍ അസ്ലം പട്‌ല പറഞ്ഞു. പ്രൊഫ. ടി മുഹമ്മദ് രചിച്ച 'ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍' എന്ന പുസ്തകമാണ് സമ്മാനമായി നല്‍കിയത്. എസ് അബൂബക്കര്‍ പുസ്തക പരിചയം നടത്തി.
ചടങ്ങില്‍ ഖാദര്‍ അരമന, റഹീം ബൂഡ്, ബി ബഷീര്‍, കെ എം സഈദ്, ഹാരിസ് ബി.എം, അബ്ദുല്‍ നാസര്‍, ശരീഫ് മജല്‍ തുടങ്ങിയവര്‍ സംസാരിച്ചു.