Join Whatsapp Group. Join now!

സഫ് വാന ഹനീഫക്ക് അല്‍ വാസല്‍ ക്ലബ്ബിന്റെ സ്‌നേഹോപഹാരം

രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ എന്ന പ്രമേയവുമായി ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി കൈന്‍ഡ്നെസ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി Gulf, News, Safwana Haneefa felicitated
ദുബൈ: (my.kasargodvartha.com 15.07.2020) രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ എന്ന പ്രമേയവുമായി ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി കൈന്‍ഡ്നെസ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്ക് മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ സ്മരണയ്ക്കായി 1,000 യൂണിറ്റ് രക്തം എന്ന ലക്ഷ്യത്തോടെ ഒന്നര മാസം നീണ്ടുനിന്ന ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സമാപിച്ചു. സമാപനം കുറിച്ച് കൊണ്ട് ദുബൈ അല്‍ വാസല്‍ സ്‌പോര്‍ട്ട്‌സ് ക്ലബ്ബില്‍ നടന്ന മെഗാ ക്യാമ്പിന്റെ പ്രചാരണങ്ങള്‍ വ്യത്യസ്തമായിരുന്നു.

ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പിന്റെ വീഡിയോ സന്ദേശങ്ങള്‍ അറബി, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ ഭാഷകളിലായി അമ്പതോളം കുട്ടികള്‍ വളരെ മനോഹരമായി അവതരിപ്പിച്ചു. വീഡിയോ ചെയ്ത് അവതരിപ്പിച്ച എല്ലാ കുട്ടികള്‍ക്കും ദുബൈ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി അനുമോദനങ്ങള്‍ അറിയിച്ചു.

വളരെ വ്യത്യസ്തമായി അറബി ഭാഷയില്‍ വീഡിയോ സന്ദേശം ചെയ്ത് അവതരിപ്പിച്ച സഫ്വാന ഹനീഫയെ അല്‍ വാസല്‍ സ്‌പോര്‍ട്ട്‌സ് ക്ലബ്ബില്‍ വെച്ച് നടന്ന പ്രത്യേക പരിപാടിയില്‍ വെച്ച് സ്‌നേഹോപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. ദുബൈ ജെംസ് അവര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സഫ് വാന ദുബൈ കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഹനീഫ് ബാവയുടെ മകളാണ്.


നന്നായി ഭാഷ കൈകാര്യം ചെയ്തത് മികച്ച രീതില്‍ രക്ത ദാനത്തിന്റെ സന്ദേശം അവതരിപ്പിച്ച സഫ്വാന ഹനീഫയെ ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി, ആക്ടിങ് പ്രസിഡന്റ് റാഫി പള്ളിപ്പുറം, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ ടീ ആര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, കൈന്‍ഡ്നെസ് ബ്ലഡ് ഡൊണേഷന്‍ ടീം പ്രതിനിധികളായ അന്‍വര്‍ വയനാട്, ശിഹാബ് തെരുവത്ത്, സുഹൈല്‍ കോപ്പ എന്നിവര്‍ അഭിനന്ദിച്ചു.

Keywords: Gulf, News, Safwana Haneefa felicitated

Post a Comment