മൊഗ്രാല്‍: (my.kasargodvartha.com 11.07.2020) സമ്പൂര്‍ണ പുസ്തക വായനായജ്ഞം നടപ്പാക്കാനൊരുങ്ങുകയാണ് മൊഗ്രാല്‍ ദേശീയവേദി. നമുക്കിടയില്‍ നഷ്ടപ്പെട്ടുപോയ വായന സംസ്‌കാരം തിരിച്ചുകൊണ്ടുവരാനാണ് ദേശീയവേദി 'ഗ്രന്ഥാലയം എന്റെ വിദ്യാലയം' എന്ന പേരില്‍ പുതിയ പദ്ധതി തയ്യാറാക്കുന്നത്. നിലവില്‍ വായനശാലകള്‍ നേരിടുന്ന പുസ്തക പ്രതിസന്ധി തരണം ചെയ്യാന്‍ ചില്ലലമാരയില്‍ നിന്നും വായനശാലകളിലേക്ക് പുസ്തകം എത്തിക്കാനാണ് ദേശീയവേദിയുടെ ആദ്യശ്രമം. കേരളപ്പിറവി ദിനമായ നവംബര്‍ 1 നു മുമ്പ് പരമാവധി പുസ്തകങ്ങള്‍ ശേഖരിച്ച് ദേശീയവേദി ഓഫീസില്‍ ഗ്രന്ഥാലയം ഒരുക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
ഇതുസംബന്ധിച്ച് ദേശീയവേദി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ പുസ്തക ശേഖരണത്തിന്റെ ആദ്യ കിറ്റ് വൈസ് പ്രസിഡണ്ട് ടി കെ ജാഫര്‍ പ്രസിഡണ്ട് മുഹമ്മദ് അബ്കോയ്ക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ദേശീയവേദി ഭാരവാഹികളായ എം എം റഹ് മാന്‍, മുഹമ്മദ് കുഞ്ഞി ടൈല്‍സ്, ഇബ്രാഹിം ഖലീല്‍, വിജയകുമാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി കെ അന്‍വര്‍, പി എ ആശിഫ്, റിയാസ് മൊഗ്രാല്‍, മുഹമ്മദ് സ്മാര്‍ട്ട്, മനാഫ് എല്‍ ടി, മുഹമ്മദ് മൊഗ്രാല്‍, അഷ്റഫ് ബദ്രിയാ നഗര്‍, ശരീഫ് ദീനാര്‍ എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു.
Keywords: Kerala, News, Reading facility in Desheeyavedi Officeഇതുസംബന്ധിച്ച് ദേശീയവേദി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ പുസ്തക ശേഖരണത്തിന്റെ ആദ്യ കിറ്റ് വൈസ് പ്രസിഡണ്ട് ടി കെ ജാഫര്‍ പ്രസിഡണ്ട് മുഹമ്മദ് അബ്കോയ്ക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ദേശീയവേദി ഭാരവാഹികളായ എം എം റഹ് മാന്‍, മുഹമ്മദ് കുഞ്ഞി ടൈല്‍സ്, ഇബ്രാഹിം ഖലീല്‍, വിജയകുമാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി കെ അന്‍വര്‍, പി എ ആശിഫ്, റിയാസ് മൊഗ്രാല്‍, മുഹമ്മദ് സ്മാര്‍ട്ട്, മനാഫ് എല്‍ ടി, മുഹമ്മദ് മൊഗ്രാല്‍, അഷ്റഫ് ബദ്രിയാ നഗര്‍, ശരീഫ് ദീനാര്‍ എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു.
< !- START disable copy paste -->