ഉളിയത്തടുക്ക: (my.kasargodvartha.com 04.07.2020) മധൂര്‍ പഞ്ചായത്ത് ഭരണാധികാരികളുടെ സ്വജനപക്ഷപാതനയങ്ങള്‍ക്കെതിരെ നൗഫല്‍ എസ് പി നഗറിലെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മധൂര്‍ പഞ്ചായത്തിലെ എസ് സി വിഭാഗക്കാരോടും പ്രദേശവാസികളോടും കാണിക്കുന്ന അവഗണനകള്‍ക്കെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കാലാകാലങ്ങളായി ഭരണം നടത്തുന്ന ബി ജെ പി മധൂര്‍ പഞ്ചായത്ത് ചേനക്കോട് കോളനിയില്‍ യാതൊരുവിത വികസനവും കൊണ്ടുവന്നിട്ടില്ലെന്ന് ഇവര്‍ ആരോപിച്ചു.
ഇതൊരു സൂചന സമരമാണെന്ന് അധികാരികള്‍ കണ്ണ് തുറന്നില്ലെങ്കില്‍ ഈ സമരം വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ വരുംദിവസങ്ങളില്‍ ആളിക്കത്തും എന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് നൗഫല്‍ എസ് പി നഗര്‍ പറഞ്ഞു. കുസുമ ചേനക്കോടിന്റെ അധ്യക്ഷതയില്‍ ജീവാനന്ദന്‍ സ്വാഗതവും മധുകര്‍ ചേനക്കോട് നന്ദിയും പറഞ്ഞു. ഉഷ, രക്ഷിഭ, കാര്‍ത്തിയായനി, ഇസ്മാഈല്‍, അനീഷ്, ഗോപാല കൃഷ്ണന്‍, ഷ്യാമള, ലക്ഷ്മി, ബിന്ധു, സാവിത്രി, വിലാസിനി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Protest against Madhur panchayat board