Join Whatsapp Group. Join now!

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശായി കിടന്ന രണ്ടര ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷിയിറക്കി വനിതാ സഹകരണ സംഘത്തിന്റെ മാതൃക

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശായി കിടന്ന രണ്ടര ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷിയിറക്കി വനിതാ സഹകരണ സംഘത്തിന്റെ മാതൃക Kerala, News
കാസര്‍കോട്: (www.kasargodvartha.com 09.07.2020) സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശായി കിടന്ന രണ്ടര ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷിയിറക്കി വനിതാ സഹകരണ സംഘത്തിന്റെ മാതൃക. കോട്ടൂര്‍ ചീറംഗോഡ് പ്രദേശത്ത് പത്ത് വര്‍ഷത്തോളം തരിശായി കിടന്ന രണ്ടര ഏക്കറോളം തരിശുഭൂമിയില്‍ നെല്‍ക്കൃഷി ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഖാലിദ് ബെള്ളിപ്പാടി നിര്‍വ്വഹിച്ചു.

കൃഷി ഓഫീസര്‍ പി രാമകൃഷ്ണന്‍, കെ പ്രഭാകരന്‍, പി ബാലകൃഷ്ണന്‍, കെ സുരേന്ദ്രന്‍, അഡ്വ. പി രാമചന്ദ്രന്‍, സഹകരണ സംഘം ഇന്‍സെസ്‌ക്ടര്‍മാരായ ബിജേഷ്, വിനോദ് സി, സ്ഥലം ഉടമ ശ്രീനിവാസ ബള്ളൂളായ എന്നിവര്‍ സംസാരിച്ചു. സംഘം സെക്രട്ടറി കെ പി ഗംഗാധരന്‍ സ്വാഗതവും പ്രസിഡന്റ് മിനി പി വി അധ്യക്ഷത വഹിക്കുകയും ചെയ്തു. സംഘം ഡയറക്ടര്‍ നാരായണിക്കുട്ടി നന്ദി പറഞ്ഞു.

Kerala, News, Paddy, cultivation, Acres, Inauguration, President, Paddy cultivated on two and a half acres

Keywords: Kerala, News, Paddy, cultivation, Acres, Inauguration, President, Paddy cultivated on two and a half acres

Post a Comment