Join Whatsapp Group. Join now!

സ്റ്റാര്‍ വാങ്മയം: ഓണ്‍ലൈന്‍ പ്രസംഗ പരിശീലന സെഷന് തുടക്കമായി

പട്‌ല സ്റ്റാര്‍ ക്ലബ് ഗ്ലോബല്‍ വിംഗിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പ്രസംഗ പരിശീലനത്തിന് തുടക്കം കുറിച്ചു online speech training session started
പട്‌ള: (my.kasargodvartha.com 26.07.2020) പട്‌ല സ്റ്റാര്‍ ക്ലബ് ഗ്ലോബല്‍ വിംഗിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പ്രസംഗ പരിശീലനത്തിന് തുടക്കം കുറിച്ചു. പട്‌ല സ്റ്റാര്‍ ക്ലബ് ഗ്ലോബല്‍ വിംഗ് ചെയര്‍മാന്‍ എം.പി. കരീം ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ കോഴ്‌സ് ക്രിറ്റിക് ആന്‍ഡ് ട്രൈയിനര്‍എസ്. അബൂബക്കര്‍ ഉദ്ഘാടന പരിപാടി നിയന്ത്രിച്ചു.

മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കാസര്‍കോട് സാഹിത്യ വേദി പ്രസിഡണ്ടുമായ റഹ് മാന്‍ തായലങ്ങാടി മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. കോവിഡ് കാലത്ത് സര്‍ഗാത്മക രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ ഏറെ കൗതുകം നല്‍കുന്നുവെന്നുവെന്ന് അദ്ദേഹം പറഞ്ഞു.
 Kerala, News,, online speech training session started

പ്രസംഗത്തിന് കുറുക്കു വഴികളില്ല. നിരന്തര വായന അത്യാവശ്യമാണ്. പ്രസംഗം പ്രസംഗത്തിന് മാത്രമാകരുത്. നമ്മുടെ ജീവിതത്തില്‍, ഇടപഴകലില്‍, സ്വഭാവത്തില്‍ പ്രസംഗത്തിന്റെ സ്വാധീനം പ്രതിഫലിക്കണം- അദ്ദേഹം പറഞ്ഞു. പ്രോഗ്രാം കണ്‍വീനര്‍ ഫയാസ് അഹ് മദ് സ്വാഗതവും സെഷന്‍ റെവ്യൂവര്‍ മഹ് മൂദ് പട്‌ല നന്ദിയും പറഞ്ഞു.

ഓറല്‍ ആന്‍ഡ് റിട്ടണ്‍ സിലബസ്സടങ്ങിയ 12 ഓണ്‍ലൈന്‍ ക്ലാസ്സുകളുള്‍ക്കൊള്ളുന്ന എഡ്യൂപാക്കേജാണ് ഈ ഓണ്‍ലൈന്‍ സെഷനെന്ന് സ്റ്റാര്‍ വാങ്മയം അസിസ്റ്റന്റ് ഡയറക്ടര്‍ സാകിര്‍ പട്‌ല അറിയിച്ചു. സ്റ്റാര്‍ വാങ്മയം എന്ന പേരിലുള്ള ഈ പ്രോഗ്രാമിന്റെആദ്യ ബാച്ച് സെപ്റ്റംബര്‍ പകുതിയോടെ പുറത്തിറങ്ങും. സ്റ്റാര്‍ വാങ്മയത്തിനാവശ്യമായ സാങ്കേതിക സഹായം ഉസ്മാന്‍ കപ്പലും ഓഫിസ് നിര്‍വ്വഹണം റഊഫ് കൊല്യയും നിര്‍വ്വഹിക്കുന്നു. അസ്ലം മാവിലെയാണ് ട്രൈയിനിംഗ് ഡയറക്ടര്‍.

Keywords: Kerala, News,, online speech training session started

Post a Comment