Join Whatsapp Group. Join now!

ദേശീയപാതയ്ക്ക് പുറമെ ഗ്രാമീണ റോഡുകളും തകര്‍ന്നു: മൊഗ്രാലില്‍ യാത്രാദുരിതം

ടവത്ത് റോഡ് വര്‍ഷങ്ങളായി ടാറിങ് നടപടി ഇല്ലാത്തതാണ് തകര്‍ച്ചയ്ക്ക് കാരണം national highway rural roads also damaged
മൊഗ്രാല്‍: (my.kasargodvartha.com 28.07.2020) ദേശീയപാത തകര്‍ച്ചയ്ക്ക് പുറമെ മൊഗ്രാലിലെ വിവിധ പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകളും തകര്‍ന്നത് യാത്രാദുരിതത്തിന് കാരണമാവുന്നു. മൊഗ്രാല്‍ കടവത്ത്, കോട്ട റോഡ്, കുമ്പള റയില്‍വേ സ്റ്റേഷന്‍-കോയിപ്പാടി കടപ്പുറം റോഡുകളാണ് തകര്‍ന്നു കിടക്കുന്നത്. മൊഗ്രാല്‍ കെ കെ പുറം റോഡില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നത് ദുരിതമാകുന്നു. ഇവിടെ ചളിയങ്കോട്, കാടിയംകുളം പ്രദേശങ്ങളില്‍ നിന്നും മഴവെള്ളം ഒഴുകി എത്തുന്നതാണ് കെ കെ പുറം കോണ്‍ഗ്രീറ്റ് റോഡില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ ഇടയാക്കുന്നത്. ഇവിടെ ഓവുചാല്‍ സംവിധാനമില്ലാത്തതും  ഇങ്ങിനെയൊരു ദുരിതത്തിന് കരണമായിട്ടുണ്ട്.

കടവത്ത് റോഡ് വര്‍ഷങ്ങളായി ടാറിങ് നടപടി ഇല്ലാത്തതാണ് തകര്‍ച്ചയ്ക്ക് കാരണം. കഴിഞ്ഞവര്‍ഷം ലക്ഷങ്ങള്‍ ചിലവഴിച്ച് റോഡിന്റെ ഒരു ഭാഗത്ത് ഓവുചാല്‍ നിര്‍മ്മിച്ചിരുന്നു. ടാറിങ് ചെയ്തിരുന്നില്ല. പെര്‍വാഡ് കോട്ട റോഡിന്റെ  ഒരു ഭാഗത്ത് വര്‍ഷങ്ങളായി ടാറിങ് ചെയ്യാത്ത സ്ഥലത്താണ് റോഡ് പൂര്‍ണമായും തകര്‍ന്നു കിടക്കുന്നത്. ഗ്രാമസഭകളിലും, നേരിട്ടും റോഡുകളുടെ ശോചനീയാവസ്ഥ പ്രദേശ  വാസികള്‍ ചൂണ്ടിക്കാട്ടാറുണ്ടെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

കുമ്പള കോയിപ്പാടി റോഡില്‍ റെയില്‍വേ അണ്ടര്‍ പാസ്സേജിന്  സമീപമാണ് റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുന്നത്. ഗതാഗതം തീരെ കുറഞ്ഞ  റോഡുകള്‍ പോലും കോണ്‍ഗ്രീറ്റ് -മെക്കാഡം ചെയ്ത് അഭിവൃദ്ധിപ്പെടുത്തുമ്പോള്‍ നൂറു കണക്കിനാളുകള്‍ ആശ്രയിക്കുന്ന പ്രധാനപ്പെട്ട റോഡുകളെ അധികൃതര്‍ അവഗണിക്കുന്നതില്‍ മൊഗ്രാല്‍ ദേശീയവേദി പ്രതിഷേധിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള തകര്‍ന്ന റോഡുകള്‍ക്ക് 2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഫണ്ട് അനുവദിച്ച് റോഡ് ഗതാഗത യോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാല്‍ ദേശീയവേദി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Keywords: Kerala, News, national highway rural roads also damaged

Post a Comment