Join Whatsapp Group. Join now!

കോവിഡ്-19 സമൂഹ വ്യാപനം; അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലയില്‍ കൂടുതല്‍ വെന്റിലേറ്റര്‍, ഐ സി യു സംവിധാനം ഏര്‍പ്പെടുത്തണം: മൊഗ്രാല്‍ ദേശീയവേദി

കോവിഡ്-19 സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തിര സാഹചര്യം നേരിടാന്‍ ജില്ലയില്‍ എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും Kerala, News, Mogral Desheeya Vedi demands to facilitate Ventilator, ICU in Kasaragod
മൊഗ്രാല്‍: (my.kasargodvartha.com 18.07.2020) കോവിഡ്-19 സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തിര സാഹചര്യം നേരിടാന്‍ ജില്ലയില്‍ എല്ലാ സര്‍ക്കാര്‍-സ്വകാര്യ  ആശുപത്രികളിലും വെന്റിലേറ്റര്‍, ഐസിയു സംവിധാനം ഏര്‍പ്പെടുത്താന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു. സമൂഹ വ്യാപനം തടയുന്നതിന് ജില്ലാ ഭരണകൂടവും, പോലീസും, ആരോഗ്യ വകുപ്പും നടപ്പിലാക്കുന്ന കര്‍ശന നിയന്ത്രണങ്ങള്‍ക്കും, നടപടികള്‍ക്കുമിടയില്‍ സമ്പര്‍ക്ക വിലക്ക് നാടിന് നല്‍കുന്ന സംരക്ഷണ കവചം മറന്ന് തോന്നിയപടി ജനങ്ങളുമായി ഇടപഴകുന്നവര്‍ ഇപ്പോഴും നമ്മുടെ ഇടയിലുണ്ടെന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ ജില്ലയിലെ ചികിത്സാരംഗത്തെ അപര്യാപ്തത ബന്ധപ്പെട്ടവര്‍ ഗൗരവമായി കാണണം. നാമമാത്രമായ വെന്റിലേറ്റര്‍, ഐസിയു സംവിധാനമാണ് ഇപ്പോള്‍ ജില്ലയിലെ ആശുപത്രികളിലുള്ളത്.

കോവിഡ് വ്യാപനം മൂലം മംഗളൂരുവിലേക്കും, കണ്ണൂരിലേക്കുമുള്ള വഴികള്‍ അടച്ചിരിക്കുന്നത് കൂടി ബന്ധപ്പെട്ടവര്‍ കണക്കിലെടുക്കണം. കണ്ണൂര്‍ ജില്ലയിലെ പരിയാരം അടക്കമുള്ള ആശുപത്രികളെല്ലാം ഇതിനകം തന്നെ രോഗികളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ ജില്ലയില്‍ ഒരു അടിയന്തര ഘട്ടം വന്നാല്‍ വെന്റിലേറ്ററും, തുടര്‍ ചികിത്സയും കിട്ടാത്ത അവസ്ഥയുണ്ടാകും. സമൂഹ വ്യാപനം കൂടുതല്‍ ഭീഷണി  ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ജില്ലയിലേക്ക് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും, ജില്ലയില്‍ നിന്നുള്ള സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയും, ജനപ്രതിനിധികളും അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നും മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.



Keywords: Kerala, News, Mogral Desheeya Vedi demands to facilitate Ventilator, ICU in Kasaragod
  < !- START disable copy paste -->   

Post a Comment