ദുബൈ: (my.kasargodvartha.com 15.07.2020) കോവിഡ് കാലത്ത് ദുരിത ബാധിതരിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നതില്‍ മികച്ച വളണ്ടിയര്‍ സേവനം ചെയ്ത മര്‍കസ് ഐ സി എഫ് പ്രതിനിധികളെ ദുബൈ ഗവണ്‍മെന്റിന്റെ ഔദ്യോഗിക സന്നദ്ധ സംഘമായ വത്തനി അല്‍ ഇമാറാത്ത് അനുമോദിച്ചു. ദുബൈ എക്കണോമിക് ബില്‍ഡിങ്ങില്‍ നടന്ന ചടങ്ങില്‍ ദുബൈ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രത്യേക സാക്ഷ്യപത്രം വത്തനി അല്‍ ഇമാറാത്ത് പ്രതിനിധികളായ ശൈഖ് ദിറാര്‍ ബില്‍ഹൂല്‍ അല്‍ ഫലാസി, ശൈഖ തമീമ മുഹമ്മദ് അല്‍ നൈസര്‍ എന്നിവരില്‍ നിന്ന് മര്‍കസ് പ്രതിനിധികള്‍ ഏറ്റുവാങ്ങി.
സലീംഷ ഹാജി തൃശൂര്‍, ഡോ. അബ്ദുല്‍ സലാം സഖാഫി എരഞ്ഞിമാവ്, ഫസല്‍ മട്ടന്നൂര്‍, കരീം ഹാജി തളങ്കര, യഹ് യ സഖാഫി ആലപ്പുഴ, ബഷീര്‍ വെള്ളായിക്കോട്, ശംസുദ്ദീന്‍ പയ്യോളി, നസീര്‍ ചൊക്ലി, ലുഖ്മാന്‍ മങ്ങാട് എന്നിവര്‍ സംബന്ധിച്ചു.

Keywords: Gulf, News, Marcus ICF delegates honored by Watani Al Emarat