കാസര്‍കോട്: (my.kasargodvartha.com 29.07.2020) ഖാദി ബക്രീദ് -ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് രാംനഗറിലെ വില്‍പന കേന്ദ്രത്തില്‍ വെച്ച് അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ എം ഗോപാലന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി കെ സി ഡയറക്ടര്‍ പി. സുരേശന്‍, ഡപ്യൂട്ടി ഡയറക്ടര്‍ കെ പി ദിനേഷ് കുമാര്‍, പ്രോജക്റ്റ് ഓഫീസര്‍ കെ വി രാജേഷ്, പി.സുഭാഷ്, പി. കുഞ്ഞികൃഷ്ണന്‍, ബീന. കെ എന്നിവര്‍ സംബന്ധിച്ചു.
ആഗസ്ത് 30 വരെ കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന് കീഴിലുള്ള വില്‍പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് ലഭിക്കുന്നതാണ്. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും. കാഞ്ഞങ്ങാട് ടൗണ്‍, രാംനഗര്‍ , കാസര്‍കോട്, മുളേളരിയ, നീലേശ്വരം തൃക്കരിപ്പൂര്‍, പാലക്കുന്ന്, മടക്കര, കുണ്ടംകുഴി, കാലിക്കടവ് എന്നീ വില്‍പന കേന്ദ്രങ്ങളില്‍ സ്‌പെഷ്യല്‍ റിബേറ്റ് ലഭ്യമാണ്.

Keywords: Kerala, News, Onam, Eid, Khadi Bakreed-Onam fair was inaugurated