കോഴിക്കോട് : (my.kasargodvartha.com 11.07.2020) ദമ്മാം ഐ എം സി സി കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി ചാര്‍ട്ട് ചെയ്ത ദമ്മാം - കോഴിക്കോട് ഇന്‍ഡിഗോ വിമാനം ശനിയാഴ്ച രാവിലെ 8:30 ന് ദമ്മാമില്‍ നിന്നും 176 യാത്രക്കാരുമായി കോഴിക്കോട്ടെത്തി. കോവിഡ്19 കാരണം ദുരിതത്തിലായ പ്രവാസികളാണ് ഭൂരിഭാഗം യാത്രികരും. ജോലി നഷ്ടപ്പെട്ടവരും രോഗികളും സന്ദര്‍ശകവിസയിലെത്തിയ കുടുംബങ്ങളും ഇതിലുള്‍പ്പെടുന്നു. വലിയ പ്രയാസം നേരിട്ട യാത്രികരില്‍ ചിലര്‍ക്ക് സൗജന്യ ടിക്കറ്റും അറുപത്തിയൊന്നോളം അമ്പത് ശതമാനം നിരക്കിലും കമ്മിറ്റി ടിക്കറ്റ് നല്‍കി. മുഴുവന്‍ യാത്രക്കാര്‍ക്കും സൗജന്യമായി പിപിഇ കിറ്റും ലഘു ഭക്ഷണ കിറ്റും നല്‍കിയിരുന്നു.
ഐഎംസിസി പ്രവിശ്യാ കമ്മിറ്റി പ്രസിഡന്റ് എ.എം റാഷിദ് കോട്ടപ്പുറം, ജനറല്‍ സെക്രട്ടറി നവാഫ് ഒ സി, ഹാരിസ് എസ്.എ, ഇര്‍ഷാദ് കളനാട്, സാദിഖ് ഇരിക്കൂര്‍, സലീം ആരിക്കാടി, നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ഹനീഫ് അറബി, മുഫീദ് കൂരിയാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ക്കുള്ള സഹായങ്ങള്‍ ചെയ്തു കൊടുത്തു.
നിലവിലെ സാഹചര്യം മനസ്സിലാക്കി തുടര്‍ന്നും കൂടുതല്‍ പേരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഐഎംസിസി പ്രവിശ്യാ കമ്മിറ്റി.
Keywords: Kerala, News, IMCC Chartered flight arrived in Kozhikodeഐഎംസിസി പ്രവിശ്യാ കമ്മിറ്റി പ്രസിഡന്റ് എ.എം റാഷിദ് കോട്ടപ്പുറം, ജനറല്‍ സെക്രട്ടറി നവാഫ് ഒ സി, ഹാരിസ് എസ്.എ, ഇര്‍ഷാദ് കളനാട്, സാദിഖ് ഇരിക്കൂര്‍, സലീം ആരിക്കാടി, നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ഹനീഫ് അറബി, മുഫീദ് കൂരിയാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ക്കുള്ള സഹായങ്ങള്‍ ചെയ്തു കൊടുത്തു.
നിലവിലെ സാഹചര്യം മനസ്സിലാക്കി തുടര്‍ന്നും കൂടുതല്‍ പേരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഐഎംസിസി പ്രവിശ്യാ കമ്മിറ്റി.
< !- START disable copy paste -->