Join Whatsapp Group. Join now!

ഖുര്‍ആനിന്റെ മുമ്പില്‍ ഹൃദയ കവാടങ്ങള്‍ തുറന്നിടണം: സയ്യിദ് മുഹമ്മദ് ശമീം തങ്ങള്‍ കുമ്പോല്‍

ഖുര്‍ആന്‍ നമ്മുടെ വഴികാട്ടിയും, മാര്‍ഗദര്‍ശിയുമാണെന്നും ഖുര്‍ആനിക മാര്‍ഗദര്‍ശനമാണ് മനുഷ്യസമൂഹത്തിന് Kerala, News, Sayyid Mohammed Shameem Thangal Kumbol, Hafiz students felicitated
മൊഗ്രാല്‍: (my.kasargodvartha.com 11.07.2020) ഖുര്‍ആന്‍ നമ്മുടെ വഴികാട്ടിയും, മാര്‍ഗദര്‍ശിയുമാണെന്നും ഖുര്‍ആനിക മാര്‍ഗദര്‍ശനമാണ് മനുഷ്യസമൂഹത്തിന് ലഭ്യമായതില്‍ വെച്ചേറ്റവും വലിയ അനുഗ്രഹമെന്നും സയ്യദ് മുഹമ്മദ് ശമീം തങ്ങള്‍ കുമ്പോല്‍ പറഞ്ഞു. മൊഗ്രാല്‍ കടപ്പുറം ഖിളര്‍ മസ്ജിദില്‍ നടന്ന ഖുര്‍ആന്‍ മനഃപാഠമാക്കിയ  കുട്ടികള്‍ക്കുള്ള സ്‌നേഹോപഹാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുര്‍ആനികാധ്യാപനങ്ങള്‍ സ്വജീവിതത്തില്‍ പ്രായോഗികവല്‍കരിക്കുമ്പോഴാണ് ഈ അനുഗ്രഹങ്ങളുടെ മൂല്യം ബോധ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ഖുര്‍ആന്റെ മുമ്പില്‍ നമ്മുടെ ഹൃദയ കവാടങ്ങള്‍ തുറന്നിടണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുമ്പോല്‍ ഹിഫ്ദുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ഖിളര്‍ മസ്ജിദ് അംഗം മഹ് മൂദിന്റെ മകന്‍ മുഫീദ്, മുഹിമ്മാത്ത് എജുക്കേഷന്‍ സെന്ററില്‍ നിന്ന് ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയ എം പി സിദ്ദീഖ് മുസ്ലിയാരുടെ മകന്‍ ഷംസുദ്ദീന്‍ എന്നിവര്‍ക്കാണ് അനുമോദനം നല്‍കിയത്.

മസ്ജിദ് ഖത്തീബ് അല്‍ ഹാദി മുഹമ്മദ് ശാക്കിര്‍ മാടന്നൂര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് എം എ കുഞ്ഞഹ് മദ്, ഭാരവാഹികളായ മുഹമ്മദ് കാക്കച്ച, മുഹമ്മദ് അബ്ബ, അബ്ദുല്‍ ലത്തീഫ്, എം എ മൂസ, ഉസ്മാന്‍ എം പി,  കെ എ മുഹമ്മദ്, എം ജംഷീദ്, എം എ അബ്ദുല്ല ഹാജി, റസാഖ് കൊപ്പളം, കെ എം മുനീര്‍, നാസിര്‍ മൊഗ്രാല്‍, മജീദ്, അബൂബക്കര്‍, എം എസ് അബ്ദുല്ല, കെ എം ഖാദര്‍, കെ അബ്ദുല്‍ റഹ്മാന്‍, അഷ്റഫ്, മജീദ്, ഹസ്സൈനാര്‍, നിസ്സാം നാങ്കി എന്നിവര്‍ സംബന്ധിച്ചു.


Keywords: Kerala, News, Sayyid Mohammed Shameem Thangal Kumbol, Hafiz students felicitated
  < !- START disable copy paste -->   

Post a Comment