മേല്‍പറമ്പ്: (my.kasargodvartha.com 04.07.2020) ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത ചന്ദ്രഗിരി ഗവ. ഹയര്‍ സെകന്‍ഡറി നാല് വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി അക്കരക്കുന്ന് ഗ്രീന്‍ സ്റ്റാര്‍ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് . ടെലിവിഷനുകള്‍ എത്തിച്ചു നല്‍കി. സ്‌കൂള്‍ അധ്യാപിക മേരി ടീച്ചറാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലെന്ന കാര്യം പി ടി എ പ്രസിഡണ്ട് നസീര്‍ കൂവത്തൊട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെ പുതുതായി രൂപവല്‍ക്കരിച്ച അക്കരക്കുന്ന് ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് ഭാരവാഹികള്‍ കൈതാങ്ങുമായി രംഗത്തെത്തുകയായിരുന്നു.
മേല്‍പറമ്പ് സി ഐ ബെന്നിലാലു, അബ്ദുല്ലക്കുഞ്ഞി കിഴൂര്‍, വ്യവസായി ഹനീഫ് മരവയല്‍, എം എ മുഹമ്മദ് കുഞ്ഞി എന്നിവര്‍ ചേര്‍ന്ന് എം എം ഹനീഫ് ഹാജി, കല്ലട്ര അന്തുമാന്‍ ഹാജി എ എച്ച്, ഫസല്‍, മേരി ടീച്ചര്‍ എന്നിവര്‍ക്ക് കൈമാറി. അക്കരക്കുന്ന് ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ നഈമുദ്ദീന്‍ അപ്സര അധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വ്വഹിച്ചു. നസീര്‍ കൂവത്തൊട്ടി, ഗനി അപ്സര, എ എച്ച് ഫസല്‍, ബഷീര്‍ മരവയല്‍, അബ്ബാസ് സി ബി, ഹനീഫ ടി എ, രിസ് വാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Akkarakunnu, Green Star Arts And Sports club, Green Star Club of Akkarakunnu Provided 4 televisions for underprivileged students