മധൂര്‍: (my.kasargodvartha.com 02.07.2020) പട്‌ള ജനജാഗ്രതാ സമിതിയുടെയും വാര്‍ഡ് തല സാനിറ്റൈസേഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ വ്യത്യസ്ത വിഭാഗങ്ങളായി പകര്‍ച്ചവ്യാധി പ്രതിരോധ ബോധവല്‍ക്കരണ യോഗങ്ങള്‍ സംഘടിപ്പിച്ചു. മഴക്കാലത്ത് പൊതുവെ കാണപ്പെടുന്ന പകര്‍ച്ചവ്യാധികളെയും കൊതുകുജന്യ രോഗങ്ങളെയും എലിപ്പനിയെയും മറ്റും പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് യോഗങ്ങള്‍ സംഘടിപ്പിച്ചത്. യോഗങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും അവ നടപ്പിലാക്കാനുള്ള പ്രായോഗിക വശങ്ങള്‍ വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുകയും ചെയ്തു.
രാവിലെ പതിനൊന്ന് മണിക്ക് തോട്ടം ഉടമകളുടെയും തൊഴിലാളികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ബോധവല്‍ക്കരണ യോഗം നടന്നു. തോട്ടങ്ങളിലും മറ്റും എങ്ങിനെ കൊതുകുകള്‍ വര്‍ദ്ധിക്കുന്നതിനെ തടയാം എന്ന് വിശദീകരിക്കുകയും നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ എല്ലാവരുടെയും സഹകരണം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് എലിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ വരാതിരിക്കാന്‍ വേണ്ടി എന്‍.ആര്‍.ഐ.ജി കുടുംബശ്രീ തൊഴിലാളികള്‍ക്ക് പ്രതിരോധ ഗുളികകള്‍ പട്‌ല രണ്ടാം വാര്‍ഡ് പഞ്ചായത്ത് മെമ്പര്‍ എം എ മജീദ് വിതരണം ചെയ്തു.
ശേഷം ഉച്ചയ്ക്ക് രണ്ട് മണിക്ക് സന്നദ്ധ സംഘടനാ പ്രതിനിധികളെയും ക്ലബ്ബ് പ്രതിനിധികളുടെയും വിളിച്ചു ചേര്‍ത്തു കൊണ്ടുള്ള യോഗത്തില്‍ കഴിഞ്ഞകാല ശുചിത്വ യജ്ഞങ്ങളിലും ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങളിലും അവര്‍ നടത്തിയ സേവനങ്ങളെ പ്രത്യേകം പ്രശംസിക്കുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് അവരുടെ പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
യോഗങ്ങളില്‍ പട്‌ള ഫാമിലി വെല്‍ഫെയര്‍ സെന്റര്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത് നേഴ്‌സ് ശ്രീമതി ശോഭ മഴജന്യ രോഗങ്ങള്‍ പ്രതിരോധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യ ജാഗ്രതയെക്കുറിച്ചും വിശദമായി സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ എം.എ മജീദ് അദ്ധ്യക്ഷത വഹിച്ച യോഗങ്ങളില്‍ ജാഗ്രത സമിതി അംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു.

Keywords: Kerala, News, Patla, Madhur, epidemic awareness meet conducted in Patla