Join Whatsapp Group. Join now!

മലയോരത്തിന്റെ സ്വന്തം ഡോക്ടറമ്മയ്ക്ക് കെ എസ് യുവിന്റെ സ്‌നേഹാദരം

ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ മലയോരത്തിന്റെ ഡോക്ടറമ്മയ്ക്കു സ്‌നേഹ വാത്സല്യം ചൊരിയാന്‍ കെ എസ് യു വാട്സ്ആപ്പ് കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ എത്തി Kerala, News, Ksu, Doctor, doctor felicitated by ksu
വെള്ളരിക്കുണ്ട്: (my.kasargodvartha.com 04.07.2020) ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ മലയോരത്തിന്റെ ഡോക്ടറമ്മയ്ക്കു സ്‌നേഹ വാത്സല്യം ചൊരിയാന്‍ കെ എസ് യു വാട്സ്ആപ്പ് കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ എത്തി. മലയോര നാടിന്റെ ഡോക്ടറമ്മ എന്ന വിശേഷണമുള്ള കൊന്നക്കാട്ടെ ഡോ. പി. വി. വിലാസിനിയെയാണ് കെ. എസ്. യു. മാലോത്തു കസബ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വാട്സാപ് കൂട്ടായ്മ്മ വീട്ടിലെത്തി ആദരിച്ചത്. ബളാല്‍ ഗ്രാമ പഞ്ചായത്തിലെ കൊന്നക്കാട് തൊട്ടുള്ള മലമടക്കുകളില്‍ താമസിക്കുന്ന പാവപ്പെട്ട രോഗികളുടെ മുന്നില്‍ ദൈവത്തിന്റെ പ്രതിരൂപമായി അവതരിക്കാറുള്ള വിലാസിനി ഡോക്ടറെ പൊന്നാട ചാര്‍ത്തിയാണ് ആദരിച്ചത്.

കേക്ക് മുറിച്ച് മധുരം നല്‍കുന്ന ചടങ്ങും നടന്നു. ചികിത്സക്ക് പണം അല്ല മാനദണ്ഡം എന്ന് മലയോരത്തെ പഠിപ്പിച്ച ഡോക്ടറാണ് പി. വി. വിലാസിനി.ഗ്രാമീണ മേഖലയിലെ സേവനത്തിന് സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ ഡോക്ടര്‍ മാറുന്ന കാലഘട്ടത്തില്‍ ആരോഗ്യ മേഖലക്ക് തന്നെ മാതൃകയാവുകയാണ്.കോണ്‍ഗ്രസ് ബളാല്‍ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഗിരീഷ് വട്ടക്കാടും, കെപി എസ് ടി എ മുന്‍ സംസ്ഥാന അസ്സോസിയേറ്റ് ജനറല്‍ സെക്രട്ടറി ടി കെ എവുജിനും വിലാസിനി ഡോക്റ്ററെ പോന്നാട അണിയിച്ചു.


സന്തോഷ് നേടുപുറം, സുബിത് ചെമ്പകശ്ശേരി, ഷിന്റോ നീര്‍വേലില്‍, മധു മുല്ലശ്ശേരി, ശ്രീജിത്ത് കൊന്നക്കാട്, സതീശന്‍ കൊന്നക്കാട് എന്നിവര്‍ സംസാരിച്ചു.

Keywords: Kerala, News, Ksu, Doctor, doctor felicitated by ksu

Post a Comment