Join Whatsapp Group. Join now!

തരിശുപാടത്ത് നെല്‍കൃഷിയിറക്കി സി പി എം ഉദുമ ഏരിയ കമ്മിറ്റിയുടെ നാട്ടി ഉത്സവം

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി പി എം ഉദുമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാപ്പിലങ്ങാട് വയലില്‍ നാട്ടി ഉത്സവം Kerala, News, CPM Uduma area committee farming
ഉദുമ: (my.kasargodvartha.com 09.07.2020) സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി പി എം ഉദുമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാപ്പിലങ്ങാട് വയലില്‍ നാട്ടി ഉത്സവം സംഘടിപ്പിച്ചു. വര്‍ഷങ്ങളായി തരിശായി കിടന്ന അഞ്ചേക്കര്‍ സ്ഥലത്താണ് നെല്‍കൃഷി ആരംഭിച്ചത്. കൃഷിയിടം ഒരുക്കാനും ഞാറ് നടാനും  പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ രംഗത്തിറങ്ങിയതോടെ നാട്ടി മഹോത്സവം നാടിന്റെ മഹോത്സവം ആയി മാറി.

സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ നാട്ടി ഉത്സവം ഉദ്ഘാടനം ചെയ്തു. കുന്നൂച്ചി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍  ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ പി മണിമോഹനന്‍, എം. കുമാരന്‍, എം ഗൗരി വി ഗീത, കെ വി ഭാസ്‌കരന്‍, എ വി ശിവപ്രസാദ്, ബാലന്‍ കുതിരക്കോട്, വി വി സുകുമാരന്‍, രാഘവന്‍ വെളുത്തോളി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് പനയാല്‍, പി ലക്ഷ്മി എന്നിവര്‍ നാട്ടി ഉത്സവത്തില്‍ സംബന്ധിച്ചു. അജയന്‍ പനയാല്‍ സ്വാഗതം പറഞ്ഞു.



Keywords: Kerala, News, CPM Uduma area committee farming
  < !- START disable copy paste -->   

Post a Comment