കാസര്‍കോട്: (my.kasargodvartha.com 20.07.2020) കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് ഘടകം കാസര്‍കോട് എം പി രാജ് മോഹന്‍ ഉണ്ണിത്താന് നിവേദനം നല്‍കി. പ്രവാസികളുടെ മടങ്ങിവരവു പോലെത്തന്നെ പ്രധാനമാണ് അവരുടെ പുനരധിവാസവുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ പ്രഖ്യാപിച്ച അയ്യായിരം രൂപ പോലും പലര്‍ക്കും ലഭിച്ചിട്ടില്ല. കേരളം പടുത്തുയര്‍ത്താന്‍ വിയര്‍പ്പൊഴുക്കിയ പ്രവാസികളുടെ കഴിവുകളെ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന പദ്ധതികള്‍ രൂപപ്പെടുത്തണമെന്ന് നിവേദനത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് പ്രവര്‍ത്തകരായ ജലാല്‍ പടന്ന, മുത്തലിബ് പടന്ന, എസ്ഡിപിഐ കാസര്‍കോട് ജില്ലാ സെക്രട്ടറി അബ്ദുല്ല എരിയാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

Keywords: Kerala, News, Covid: Indian Social Forum memorandum submitted to MP with demands to solve problems of expats