Join Whatsapp Group. Join now!

ദുബൈയില്‍ ചെര്‍ക്കളം അബ്ദുല്ല സ്മാരക രക്ത ദാന മെഗാ ക്യാമ്പിന്റെ സമാപനം ജൂലൈ 10ന്

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് മുന്‍ സംസ്ഥാന ട്രഷററും, മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ വേര്‍പാട് ജൂലൈ 27 ന് രണ്ട് വര്‍ഷം തികയുകയാണ് Gulf, News, Cherkalam abdulla, Cherkulam Abdullah Memorial Blood Donation Mega Camp in Dubai
ദുബൈ: (my.kasargodvartha.com 06.07.2020) ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് മുന്‍ സംസ്ഥാന ട്രഷററും, മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ വേര്‍പാട് ജൂലൈ 27 ന് രണ്ട് വര്‍ഷം തികയുകയാണ്. മലബാറിന്റെ വിശിഷ്യാ കാസര്‍കോട് ജില്ലയുടെ തന്നെ വികസന ശില്‍പിയായ ചെര്‍ക്കളം അബ്ദുല്ലയുടെ വേര്‍പാട് ഇന്നും നികത്താനാവാത്ത ഒരു വിടവായി തന്നെ നിലനില്‍ക്കുന്നു. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി 'രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ' എന്ന പ്രമേയവുമായി കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി ചേര്‍ന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്ക് 1000 യൂണിറ്റ് രക്തം ശേഖരിച്ച് നല്‍കുന്ന ക്യാമ്പെയിന്റെ സമാപനം ജൂലൈ 10ന് നടക്കും.

വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ രണ്ടു മണി വരെ ഊദ് മേത്ത അല്‍ വാസല്‍ ക്ലബ്ബില്‍ വെച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. കഴിഞ്ഞ ആറ് ആഴ്ചകളിലായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിന് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. യു എ ഇ കെ എം സി സി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്യദ്ദീന്‍ ആണ് ഉദ്ഘാടം നിര്‍വഹിച്ചത്.

ജില്ലയുടെ അഞ്ച് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് മെഗാ ക്യാമ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അബ്ദുര്‍ റഹ് മാന്‍ ബീച്ചാരക്കടവ് - മഞ്ചേശ്വരം, റഷീദ് ഹാജി കല്ലിങ്കാല്‍ - കാസര്‍കോട്, യൂസുഫ് മുക്കൂട് - ഉദുമ, ഹസൈനാര്‍ ബീജന്തടുക്ക - കാഞ്ഞങ്ങാട്, റാഫി പള്ളിപ്പുറം - തൃക്കരിപ്പൂര്‍ എന്നിവരെ ഓരോ മണ്ഡലങ്ങളുടെയും കോ ഓര്‍ഡിനേറ്റര്‍മായി നിയോഗിച്ചു. ജില്ലാ ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു.
Gulf, News, Cherkalam abdulla, Cherkulam Abdullah Memorial Blood Donation Mega Camp in Dubai

ജനറല്‍ സെക്രട്ടറി സലാം കന്ന്യാപ്പാടി സ്വാഗതം പറഞ്ഞു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, മറ്റു ഭാരവാഹികളായ മഹ് മൂദ് ഹാജി പൈവളിഗെ, സി എച്ച് നൂറുദീന്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ദുര്‍ റഹ് മാന്‍ ബീച്ചാരക്കടവ്, സലീം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസുഫ് മുക്കൂട്, അഹ് മദ് ഇ ബി, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ് സിന്‍, സലാം തട്ടാഞ്ചേരി, കെ പി അബ്ബാസ് കളനാട്, അഷ്റഫ് പാവൂര്‍, ഹാഷിം പടിഞ്ഞാര്‍, ശരീഫ് പൈക്ക, എം സി മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ട്രഷറര്‍ ഹനീഫ് ടീ ആര്‍ മേല്‍പറമ്പ് നന്ദി പറഞ്ഞു.

Keywords: Gulf, News, Cherkalam abdulla, Cherkulam Abdullah Memorial Blood Donation Mega Camp in Dubai

Post a Comment