കാസര്‍കോട്: (my.kasargodvartha.com 27.07.2020) ഫോര്‍ട്ട്‌റോഡിലെ ആഇശ ഷംനാട് (77) നിര്യാതയായി. മുന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഫോര്‍ട്ട് റോഡിലെ ഡോ. എം.എ. ഷംനാടിന്റെ ഭാര്യയാണ്. സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് ശെറൂളിന്റെ സഹോദരന്‍ പരേതരായ എ കെ ശെറൂളിന്റെയും ആസ്യമ്മയുടെയും മകളാണ്.
വനിതാ സാമൂഹ്യ സന്നദ്ധ സംഘടനയായ അവേക്കിന്റെ സ്ഥാപകാംഗമാണ്. ജീവകാരണ്യ രംഗങ്ങളിലും സജീവമായിരുന്നു. മക്കള്‍: സഫറലി, ഷറഫുദ്ദീന്‍, സബീന, നദീറ. മരുമക്കള്‍: ഷബാന, ഷംസുദ്ദീന്‍ മംഗളൂരു (അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കര്‍ണാടക അര്‍ബന്‍ വാട്ടര്‍ സപ്ലൈ ആന്റ് ഡ്രൈനേജ് ബോര്‍ഡ്), ഫസല്‍ മഹ് മൂദ് (വിങ് കമാണ്ടര്‍). സഹോദരി: ബീഫാത്വിമ.
ഖബറടക്കം ചാല മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: News, Kerala, Obituary, Aysha Schamnad passes away