Join Whatsapp Group. Join now!

ചെമ്മനാടിന് അഭിമാനമായി അഹ് നസ് അബ്ദുര്‍ റഹ്മാനും ഹലീമത്ത് ഹിബയും

ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കുളിന് അഭിമാനമായി മേല്പറമ്പ് മാക്കോട്ടെ അഹ് നസ് അബ്ദുര്‍ റഹ്മാനും മധൂര്‍ പട്‌ളയിലെ ഹലീമത്ത് ഹിബയും Kerala, News, Chemnad, Cjhss, Ahnas Abdul Rahman and Haleemat Hiba are the proud of Chemanad school
കാസര്‍കോട്: (my.kasargodvartha.com 15.07.2020) ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കുളിന് അഭിമാനമായി മേല്പറമ്പ് മാക്കോട്ടെ അഹ് നസ് അബ്ദുര്‍ റഹ്മാനും മധൂര്‍ പട്‌ളയിലെ ഹലീമത്ത് ഹിബയും.

പ്ലസ്ടു ഹ്യൂമാനിറ്റീസ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് ഇരുവരും ശ്രദ്ധേയരായത്..

ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു ഹ്യുമാനിറ്റീസ് കോഴ്‌സ് ആരംഭിച്ച ശേഷം കഴിഞ്ഞ വര്‍ഷം ചെമ്മനാട് സ്വദേശിയായ നിഷ്ത്തര്‍ മുഹമ്മദ് ആണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്.

എന്നാല്‍ ഇപ്പോള്‍ അഹ് നസും ഹിബയും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി സ്‌ക്കൂളിന്റെ നേട്ടം ഈ വര്‍ഷം ഇരട്ടിയാക്കിയിരിക്കയാണ്.
കളനാട്ടെ മുഹമ്മദ് നൗഫല്‍ - ആയിഷത്ത് ശംസിയ ദമ്പതികളുടെ മകനാണ് അഹ് നസ്. സ്‌ക്കൂളിലെ എന്‍.എസ്.എസ് കേഡറ്റ് ലീഡര്‍ കൂടിയാണ് അഹ് നസ്.
സിവില്‍ സര്‍വ്വീസ് ലക്ഷ്യം വെച്ച് ഇതിനുള്ള പരിശീലനവും നടത്തി വരുന്നുണ്ട്.

കളനാട് ഹൈദ്രോസ് ജമാഅത്ത് ഹയര്‍ സെകന്‍ഡറി സ്‌കൂളിലായിരുന്നു എസ്.എസ്.എല്‍.സി.പഠനം.

മധൂര്‍ പട്ട്‌ള സ്വദേശിയും സൗദി അല്‍ഖോബാറില്‍ ബിസിനസ്സുകാരനുമായ മുഹമ്മദ് അഷറഫ് മൂസ - മുബീന മുഹമ്മദ് ദമ്പതികളുടെ മകളാണ് ഹിബ. സൗദി ദമാം ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌ക്കൂളിലായിരുന്നു എസ്.എസ്.എല്‍.സിവരെ പഠിച്ചത്. സഹോദരി റിഫ അഷറഫിന് ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിട്ടുണ്ട്. ഇതോടെ ഹിബയുടെ വീട്ടുകാര്‍ക്ക് ഇരട്ടി മധുരമായി.


Keywords: Kerala, News, Chemnad, Cjhss, Ahnas Abdul Rahman and Haleemat Hiba are the proud of Chemanad school

Post a Comment