Join Whatsapp Group. Join now!

കേരള മുസ്ലിം ജമാഅത്ത് പുളിക്കൂര്‍ ഫിനാന്‍സ് സെക്രട്ടറി അബ്ദുല്ല ഹാജി പെരിയടുക്കം നിര്യാതനായി

സുന്നി സ്ഥാപനങ്ങളുടെ അടുത്ത സഹകാരിയുമായ പി എം അബ്ദുല്ലഹാജി പെരിയടുക്ക (71) നിര്യാതനായി Abdullah Haji Periyadukkam passes away
കാസര്‍കോട്: (my.kasargodvartha.com 20.07.2020) കേരള മുസ്ലിം ജമാഅത്ത് പുളിക്കൂര്‍ യൂണിറ്റ് ഫിനാന്‍സ് സെക്രട്ടറിയും സുന്നി സ്ഥാപനങ്ങളുടെ അടുത്ത സഹകാരിയുമായ പി എം അബ്ദുല്ലഹാജി പെരിയടുക്ക (71) നിര്യാതനായി. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. എസ് വൈ എസ് പുളിക്കൂര്‍ യൂണിറ്റിന്റെ ദീര്‍ഘകാല പ്രസിഡന്റ്, മധൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മേഖലാ കമ്മറ്റിയംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു, സഅദിയ്യ, മുഹിമ്മാത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ നല്ല സഹകാരിയായിരുന്നു.
News, Kerala, Obituary,  Abdullah Haji Periyadukkam passes away

പരേതരായ കുഞ്ചാര്‍ മൂസയുടെയും ആസ്യമ്മയുടെയും മകനാണ്. മക്കള്‍: സമീര്‍, ശുഐബ്, സവാദ്, സാഇറ, സഫാബി, പരേതനായ അബ്ദുല്‍കരീം. മരുമക്കള്‍: സലീം തെക്കില്‍, മുനീര്‍ കളനാട്, സാബിറ ബെവിഞ്ച. സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി പെരിയടുക്കം, ഇബ്രാഹിം മുസ്ലിയാര്‍ പുളിക്കൂര്‍, ആയിശ, ബീഫാത്തിമ, നബീസ, മറിയമ്മ, പരേതരായ മമ്മിഞ്ഞി ഹാജി പെരിയടുക്കം. അബ്ബാസ് ഹാജി പെരിയടുക്കം.

നിര്യാണത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹിമ്മാത്ത്ബി ജനറല്‍ സെക്രട്ടറി, എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ബഷീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

Keywords: News, Kerala, Obituary,  Abdullah Haji Periyadukkam passes away

Post a Comment