കാസര്‍കോട്: (my.kasargodvartha.com 04.07.2020) കോവിഡ് കാലത്ത് വിദേശത്ത് ജോലി നഷ്ടപ്പെട്ടും മറ്റുമായി കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ യഥാസമയം കേന്ദ്ര സര്‍ക്കാര്‍ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ അലംഭാവം കാണിച്ചപ്പോള്‍ ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകള്‍ ഏര്‍പ്പാട് ചെയ്ത് ആയിരക്കണക്കിന് പ്രവാസികളെ നാട്ടിലേക്ക് എത്തിച്ച് കെഎംസിസി മാനുഷിക മൂല്യത്തിന്റെ സഹാനുഭൂതിയുടെ മാതൃകയായി. ഇതുവരെ ഇരുന്നൂറോളം ഫ്‌ളൈറ്റുകളാണ് കെഎംസിസിയുടെ മാത്രമായി പ്രവാസികളെയും കൊണ്ട് കേരളത്തിലേക്ക് പറന്നിറങ്ങിയത്.
ഡബിള്‍ സെഞ്ച്വറിയുടെ നിറവില്‍ ഷാര്‍ജ റോള മാളിലെ കെ എം സി സി പ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ഷാര്‍ജ കെ എം സി സി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഖാദര്‍ ചക്കനാത്ത്, ഷാര്‍ജ സ്റ്റേറ്റ് സെക്രട്ടറി അബ്ദുല്‍ വഹാബ്, നൗഷാദ് കാപ്പാട്, ഷാര്‍ജ കാസര്‍കോട് ജില്ലാ പ്രസിഡന്റ് ജമാല്‍ ബൈത്താന്‍, ഹംസ മുക്കൂട്, ഷാഫി വടകര, തായല്‍ നാസര്‍ മാണിക്കോത്ത്, ജിന്നാ മാണികോത്ത്, സര്‍ഫ്രാസ് ബ്ലാക്ക് ആന്‍ഡ് വൈറ്റ്, കല്ലു മൊഗ്രാല്‍, നൗഫല്‍, ഷക്കീല്‍ പെരുമ്പള, അബ്ദുല്‍ സലാം നെല്ലിക്കുന്ന്, റഫീഖ് തലശ്ശേരി, അസര്‍ പളളിപ്പുഴ, നിഷാദ് തളങ്കര, അഷ്‌കു ജാങ്കോ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Keywords: News, Kerala, 200 flights departed; KMCC with celebration