Join Whatsapp Group. Join now!

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കായി പിപിഇ കിറ്റുകള്‍ നല്‍കി യുഎഇ കെഎംസിസി നോര്‍ത്ത് ചിത്താരി യൂണിറ്റ്

ഒരു ജനതയ്ക്ക് സൂഗന്ധപൂരിതമായി ഓര്‍മ്മകള്‍ ബാക്കിയാക്കി മനസ്സിലെ നന്മകള്‍ കൊണ്ട് മറക്കാനാവാത്ത സ്‌നേഹ നിമിഷങ്ങള്‍ നല്‍കി നമ്മെ വിട്ടകന്ന മെട്രോ മുഹമ്മദ് ഹാജിയുടെ Kerala, News, Gulf, UAE KMCC North Chittari Unit distribute PPE Kits
കാസര്‍കോട്: (my.kasargodvartha.com 17.06.2020) ഒരു ജനതയ്ക്ക് സൂഗന്ധപൂരിതമായി ഓര്‍മ്മകള്‍ ബാക്കിയാക്കി മനസ്സിലെ നന്മകള്‍ കൊണ്ട് മറക്കാനാവാത്ത സ്‌നേഹ നിമിഷങ്ങള്‍ നല്‍കി നമ്മെ വിട്ടകന്ന മെട്രോ മുഹമ്മദ് ഹാജിയുടെ ഒളിമങ്ങാതെ ജ്വലിച്ചു നില്‍ക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി ഷാര്‍ജ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഷാര്‍ജ ഏര്‍പോര്‍ട്ടില്‍ നിന്നും കണ്ണൂരിലേക്ക് പറന്നുയര്‍ന്ന ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയ യാത്രക്കാര്‍ക്ക് കൊറോണ വ്യാപനത്തിനെ തടയാന്‍ ഒരോ വ്യക്തിയും സ്വയരക്ഷയ്ക്കായി അണിയേണ്ട മാസ്‌കുകളും, ഗ്ലൗസുകളും അടങ്ങിയ പേര്‍സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്പ്‌മെന്റ് കിറ്റുകള്‍ യുഎഇ കെഎംസിസി നോര്‍ത്ത് ചിത്താരി യൂണിറ്റ് വിതരണം ചെയ്തു.
Kerala, News, Gulf, UAE KMCC North Chittari Unit distribute PPE Kits

യുഎഇ നോര്‍ത്ത് ചിത്താരി കെഎംസിസി അംഗങ്ങളായ അബ്ദുല്ല അലങ്കാര്‍, കബീര്‍ സിഎം, താജുദ്ദീന്‍ വണ്‍സീറോ, സൈഫുദ്ദീന്‍, അന്‍വര്‍ തുടങ്ങിയവരാണ് കോവിഡ് വ്യാപനം തടയാന്‍ യാത്രക്കാര്‍ക്കു നല്‍കിയ പിപിഇ കിറ്റുകള്‍ വിതരണം നടത്തിയത്. അവരോടൊപ്പം കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി നേതാക്കളും പങ്ക് ചേര്‍ന്നു. പിപിഇ കിറ്റുകളോടൊപ്പം യാത്രികര്‍ക്ക് ജ്യൂസും സ്‌നാക്ക്സും അടങ്ങിയ ലഘുഭക്ഷണങ്ങളും വിതരണം നടത്തി.

വാര്‍ത്ത അയച്ചു തന്നത്: നാസര്‍ കൊട്ടിലങ്ങാട്‌

Keywords: Kerala, News, Gulf, UAE KMCC North Chittari Unit distribute PPE Kits

Post a Comment