Join Whatsapp Group. Join now!

കാര്‍ത്തികിനും അഭിഷേകിനും ഇനി പഠിക്കാം; 'നന്മമരം' ടി വി എത്തിച്ചു

ചിത്താരിക്കടപ്പുറത്തെ കാര്‍ത്തികിനും അനിയന്‍ അഭിഷേകിനും പഠിക്കാം ഓണ്‍ലൈനായി. ഒറ്റമുറി വീട്ടില്‍ വൈദ്യുതി ഉണ്ടെങ്കിലും ടെലിവിഷനോ, ഇരിക്കാന്‍ നല്ല കസേരയോ പോലുമില്ല Kerala, News, TV for students handed over
കാഞ്ഞങ്ങാട്: (my.kasargodvartha.com 29.06.2020) ചിത്താരിക്കടപ്പുറത്തെ കാര്‍ത്തികിനും അനിയന്‍ അഭിഷേകിനും പഠിക്കാം ഓണ്‍ലൈനായി. ഒറ്റമുറി വീട്ടില്‍ വൈദ്യുതി ഉണ്ടെങ്കിലും ടെലിവിഷനോ, ഇരിക്കാന്‍ നല്ല കസേരയോ പോലുമില്ല. ചിത്താരി കടപ്പുറത്തെ മത്സ്യതൊഴിലാളിയായ പിതാവ് രതീഷിന്റെ കൈയ്യിലുള്ളത് ബാറ്ററിയില്‍ ചാര്‍ജ് നില്‍ക്കാത്ത ഒരു സാധാരണ ഫോണ്‍ മാത്രമായിരുന്നു ഇത്തവണ കാര്‍ത്തിക് എട്ടാംതരത്തിലാണ്.

പുതിയതായി ചേര്‍ന്ന കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ നിന്ന് അധ്യാപകര്‍ എത്തി ഓണ്‍ലൈന്‍ പഠനത്തിനായുള്ള സൗകര്യം ഏര്‍പ്പെടുത്താമെന്ന് ഉറപ്പ് നല്‍കിയാണ് മടങ്ങിയത്. രണ്ട് വര്‍ഷം മുമ്പ് കടലില്‍ മത്സ്യബന്ധനത്തിടെ അപകടം മൂലം നടുവിന് വേദന വന്നത് കാരണം രതീഷ് രണ്ട് വര്‍ഷമായി കടലില്‍ പോയിട്ട്. കാലാവസ്ഥ അനുകൂലമായാല്‍ ചിത്താരി പുഴയില്‍ മീന്‍ പിടിച്ച് കിട്ടുന്ന തുക കൊണ്ടാണ് കുടുംബം കഴിയുന്നത്. കടലിലെ വറുതിയും, മത്സ്യലഭ്യതയിലുണ്ടായ കുറവും, അനുകൂലമല്ലാത്ത കാലാവസ്ഥയും ഈ കുടുംബത്തെ സാരമായി ബാധിച്ചിരുന്നു.

എന്റെ മോന്‍ പഠിക്കാന്‍ മിടുക്കനാണെന്ന് കാര്‍ത്തികിന്റെ അമ്മ പറയുമ്പോഴും കോവിഡ് എന്ന മഹാമാരികാലത്തെ ഓണ്‍ ലൈന്‍ പഠനത്തിന്റെ ആശങ്ക മാറിയത് നന്മമരം പ്രവര്‍ത്തകരെത്തി ഹോസ്ദുഗ് എസ് ഐ.കെ.പി വിനോദ് കുമാര്‍ ടി.വി കൈമാറിയതോടെയാണ്.
Kerala, News, TV for students handed over


Keywords: Kerala, News, TV for students handed over

Post a Comment