Join Whatsapp Group. Join now!

'തെണ്ടികള്‍ ഇതൊക്കെയാണ്'; ഹ്രസ്വചിത്ര പ്രദര്‍ശനവും സംവാദവും ശ്രദ്ധേയമായി

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ, കേരളയില്‍ അഫിലിയേറ്റ് ചെയ്തിതിട്ടുള്ള കാസര്‍കോട് ജനകീയ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ ഹ്രസ്വചിത്ര പ്രദര്‍ശനവും സംവാദവും ആസ്വാദകര്‍ക്ക് നവ്യാനുഭവമായി Kerala, News, 'Thendikal Idhokkeyan'; Short film released
കാസര്‍കോട്: (my.kasargodvartha.com 29.06.2020) ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ, കേരളയില്‍ അഫിലിയേറ്റ് ചെയ്തിതിട്ടുള്ള കാസര്‍കോട് ജനകീയ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ ഹ്രസ്വചിത്ര പ്രദര്‍ശനവും സംവാദവും ആസ്വാദകര്‍ക്ക് നവ്യാനുഭവമായി. അല കേരളയുടെ ബാനറില്‍ ആര്‍ട്ടിസ്റ്റ് സുരേന്ദ്രന്‍ കൂക്കാനം സംവിധാനം ചെയ്ത 'തെണ്ടികള്‍ ഇതൊക്കെയാണ്' എന്ന ടെലിഫിലിമാണ് പ്രദര്‍ശിപ്പിച്ചത്.
Kerala, News, 'Thendikal Idhokkeyan'; Short film released

സമകാലിക സാമൂഹിക വിഷയങ്ങള്‍ക്ക് നേരെയുള്ള പ്രതിഷേധമാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്നത്. എഴുത്തുകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. സൊസൈറ്റി പ്രസിഡണ്ട് പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ സുരേന്ദ്രന്‍ കൂക്കാനം മുഖ്യാതിഥിയായി പങ്കെടുത്ത് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു. ക്യാമറാമാന്‍ രജീഷ് പൊതാവൂര്‍, നിര്‍മ്മാതാവ് സജിത് കൊഴുമ്മല്‍ എന്നിവര്‍ സംബന്ധിച്ചു.

സെക്രട്ടറി മധു എസ് നായര്‍ സ്വാഗതവും വി.പി നാരായണന്‍ നന്ദിയും പറഞ്ഞു. പി.ദാമോദരന്‍, എം. ചന്ദ്രപ്രകാശ്, ബാലകൃഷ്ണന്‍ ചെര്‍ക്കള, എം.പത്മാക്ഷന്‍, ഇബ്രാഹിം ചെര്‍ക്കള, എ.വി.മധുസൂദനന്‍, സൂരജ് രവീന്ദ്രന്‍, ബി.കെ സുകുമാരന്‍, മുഹമ്മദ് റാഷിദ് സിഎ,രാധാകൃഷ്ണന്‍ മാങ്ങാട്, മുനീര്‍ സി.കെ,ഉണ്ണികൃഷ്ണന്‍ അണിഞ്ഞ, മൃദുല്‍ വി എം, മനോജ് അരയങ്ങാനം, എം.വി.കുഞ്ഞിരാമന്‍, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


Keywords: Kerala, News, 'Thendikal Idhokkeyan'; Short film released

Post a Comment