Join Whatsapp Group. Join now!

ഡെങ്കിപ്പനി നിര്‍മ്മാജ്ജന പദ്ധതികളുമായി എസ് എസ് എഫ്, എസ് വൈ എസ് പ്രവര്‍ത്തകര്‍

ദൈനംദിനം ഡെങ്കിപ്പനി പോലുള്ള മഴക്കാല രോഗങ്ങള്‍ മൊഗ്രാല്‍ പുത്തൂര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിര്‍മ്മാജന പദ്ധതികളുമായി ഒരു കൂട്ടം യുവാക്കള്‍ News, Kerala, SSF, SYS with dengue prevention programs
ബള്ളൂര്‍: (my.kasargodvartha.com 28.06.2020) ദൈനംദിനം ഡെങ്കിപ്പനി പോലുള്ള മഴക്കാല രോഗങ്ങള്‍ മൊഗ്രാല്‍ പുത്തൂര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിര്‍മ്മാജന പദ്ധതികളുമായി ഒരു കൂട്ടം യുവാക്കള്‍. മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രവുമായി സഹകരിച്ചുകൊണ്ട് എസ് എസ് എഫ്, എസ് വൈ എസ് ബള്ളൂര്‍ യൂണിറ്റ് പ്രവര്‍ത്തകരാണ് ഡെങ്കിപ്പനിക്കെതിരെ ബൃഹത് പദ്ധതികളുമായി നാടിന് മാതൃകയായത്.

പകര്‍ച്ചവ്യക്തിക്കെതിരെ ബോധവല്‍ക്കരണ ക്ലാസിന് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‌സ്‌പെക്ടര്‍ സജീവന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഞ്ജീവ് രാഘവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് യൂണിറ്റ് പ്രവര്‍ത്തകര്‍ പ്രദേശത്തെ നൂറോളം വീടുകളിലെത്തി ആരോഗ്യ സര്‍വേ നടത്തുകയും ബോധവല്‍ക്കരണ സന്ദേശവും കൈമാറി. പദ്ധതിയുമായി സഹകരിച്ച മുഴുവന്‍ നാട്ടുകാര്‍ക്കും സംഘടന നന്ദി രേഖപ്പെടുത്തി.
News, Kerala, SSF, SYS with dengue prevention programs




Keywords: News, Kerala, SSF, SYS with dengue prevention programs

Post a Comment