മേല്‍പറമ്പ്: (my.kasargodvartha.com 09.06.2020) വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴു മണി മുതല്‍ രാത്രി ഒമ്പതു വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയെങ്കിലും മേല്‍പറമ്പില്‍ കടകള്‍ വൈകുന്നേരം ഏഴു മണി വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കൂകയുള്ളൂവെന്ന് മേല്‍പ്പറമ്പ് യുണിറ്റ് വ്യാപാരി വ്യവസായ ഏകോപന സമിതി അറിയിച്ചു.
കോവിഡ്-19 സമൂഹ വ്യാപനത്തിന് ഇനിയും സാധ്യത നിലനില്‍ക്കുന്നതിനാലും ഏഴിനു ശേഷം ടൗണിൽ കൂടുതൽ ആളുകൾ കൂടിനിൽക്കാനുള്ള അവസരം സൃഷ്ടിക്കേണ്ടെന്ന അഭിപ്രായം ഉയർന്നതിനാലുമാണ് ഈ തീരുമാനത്തിലെത്തിയത്. വ്യപാരികളുംപൊതുജനങ്ങളും കൂടുതൽ ജാഗൂരൂഗരായിക്കേണ്ട സമയമാണിപ്പോൾ. ജൂണ്‍ 30 വരെയുള്ള കാലയളവിലേക്കാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. സാഹചര്യമനുസരിച്ചുള്ള മാറ്റങ്ങൾ പിന്നീട് അറിയിക്കും.
ഭക്ഷണം പാര്‍സല്‍ നല്‍കുന്ന റെസ്റ്റോറന്റുകള്‍, കൂള്‍ബാര്‍, ബേക്കറി എന്നിവയെ രാത്രി ഏഴിനും ഒമ്പതിനുമിടയിലുള്ള നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഭക്ഷണം പാര്‍സല്‍ നല്‍കുന്ന റെസ്റ്റോറന്റുകള്‍, കൂള്‍ബാര്‍, ബേക്കറി എന്നിവയെ രാത്രി ഏഴിനും ഒമ്പതിനുമിടയിലുള്ള നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രസിഡന്റ് എം എ നസീര്‍, ഉദയന്‍, അമീര്‍ മലബാര്‍, നസീര്‍ കുന്നില്‍, ജഅഫര്‍, ഫൈസല്‍, അസീസ്, മുനീര്‍ തുടങ്ങിയവര്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ഓണ്‍ലൈന്‍ യോഗത്തിൽ പങ്കെടുത്തു.
Keywords: Kerala, News, Shop will open 7 Am to 7 Pm in Melparamba