Join Whatsapp Group. Join now!

വായനാദിന മത്സരം; നിരഞ്ജനക്കു ഒന്നാം സ്ഥാനം

വായനാദിനത്തോടനുബന്ധിച്ച് കാന്‍ഫെഡ് സോഷ്യല്‍ ഫോറം 'വായിക്കാം-അനുഭവം പങ്കു വെക്കാം' എന്ന പേരില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ മത്സര Kerala, News, Reading day competition: First prize for Niranjana
കാസര്‍കോട്: (my.kasargodvartha.com 22.06.2020) വായനാദിനത്തോടനുബന്ധിച്ച് കാന്‍ഫെഡ് സോഷ്യല്‍ ഫോറം 'വായിക്കാം-അനുഭവം പങ്കു വെക്കാം' എന്ന പേരില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ മത്സര പരിപാടിയില്‍ കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എം.നിരഞ്ജന ഒന്നാം സ്ഥാനം നേടി. ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ സേതുലക്ഷ്മി രണ്ടും ബദിയടുക്ക നവജീവന ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഗോപിക മൂന്നാം സ്ഥാനവും നേടി.

പ്രശസ്ത പത്ര പ്രവര്‍ത്തകനും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന എം.പി. വീരേന്ദ്ര കുമാറിന്റെ ജീവിത വീക്ഷണത്തെക്കുറിച്ചുള്ള 5 മിനിറ്റില്‍ കവിയാത്ത വിഡിയോകള്‍ ആണ് വിദ്യാര്‍ഥികള്‍ അയച്ചു തന്നത്. വീരേന്ദ്രകുമാറിന്റെ ജീവിതത്തെക്കുറിച്ചും അദ്ദേഹം രചിച്ച കൃതികളെക്കുറിച്ചും കുട്ടികള്‍ വായനാനുഭവം പങ്കുവെച്ചു. ജൂണ്‍ 26 നു കാഞ്ഞങ്ങാട് വെച്ചു നടക്കുന്ന വായനാ വാരാഘോഷത്തിന്റെ സമാപന ചടങ്ങില്‍ വെച്ചു വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


Keywords: Kerala, News, Reading day competition: First prize for Niranjana
 

Post a Comment