കാഞ്ഞങ്ങാട്: (my.kasargodvartha.com 11.06.2020) ഗവ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ കൈത്താങ്ങ്. മടിക്കൈ കീക്കാംങ്കോട്ട് ഗവ. എല്‍ പി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി ടി വി നല്‍കിയത്. കീക്കാംങ്കോട്ട് ഗവ എല്‍ പി സ്‌കൂളിലെ ടിവി ഇല്ലാത്ത മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായി വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും, നൂഞ്ഞിക്കാനം കുഞ്ഞിരാമന്‍ നായര്‍ - സത്യവതി ദമ്പതികളും നല്‍കിയ ടി വി ജില്ലാ കളക്ടര്‍ ഡോ: ഡി സജിത് ബാബു ഹെഡ്മിസ്ട്രസ് ഗീത ടീച്ചര്‍ക്ക് കൈമാറി.
ചടങ്ങില്‍ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരന്‍, വാര്‍ഡ് മെമ്പര്‍ ജഗദീശന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി സതീശന്‍ മടിക്കൈ, പ്രസിഡണ്ട് ഹരിപ്രസാദ് കീക്കാംങ്കോട്ട്, പി ടി എ വൈസ് പ്രസിഡണ്ട് രതീഷ് കുമാര്‍, മദര്‍ പി ടി എ പ്രസിഡണ്ട് അമ്പിളി എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, News, old students helped for online class