കാസര്‍കോട്: (my.kasargodvartha.com 26.06.2020) കാസര്‍കോട്ടെ മാധ്യമ പ്രവര്‍ത്തകര്‍ അഭിനയിക്കുന്ന 'ലോക്ക് ഡൗണിലെ കൊലപാതകം-2' ഷോട്ട് ഫിലിമിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പ്രശസ്ത സാഹിത്യകാരി ഫാത്വിമ അബ്ദുല്ല നിര്‍വ്വഹിച്ചു. ആലിയ പരിസരത്ത് നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരായ ഷാഫി തെരുവത്ത്, അഷ്‌റഫ് കൈന്താര്‍, ഖാലിദ് പൊവ്വല്‍, ആബിദ് കാഞ്ഞങ്ങാട്, അശോകന്‍, സുബൈര്‍ പളളിക്കാല്‍, കുമാര്‍ കാസര്‍കോട്, അശോകന്‍ നീര്‍ച്ചാല്‍, പി ആര്‍ ഒ ഹമീദ് മൊഗ്രാല്‍ എന്നിവര്‍ സംബന്ധിച്ചു.
ലോക്ഡൗണില്‍ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട സംഭവത്തിന്റെ ഹാസ്യാവിഷ്‌ക്കാരമാണ് ലോക്ക് ഡൗണിലെ കൊലപാതകം- 2.
ലോക്ഡൗണില്‍ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട സംഭവത്തിന്റെ ഹാസ്യാവിഷ്‌ക്കാരമാണ് ലോക്ക് ഡൗണിലെ കൊലപാതകം- 2.
Keywords: Kerala, News, Murder in Lockdown Part II