Join Whatsapp Group. Join now!

മൊഗ്രാലിലെ ടി എ മുഹമ്മദ് നിര്യാതനായി

ചെമ്മനാട് സ്വദേശിയും മൊഗ്രാലില്‍ താമസക്കാരനുമായ ടി എ മുഹമ്മദ് (70) നിര്യാതനായി Kerala, News, Obituary, mogral TA muhammed passed away
കുമ്പള: (my.kasargodvartha.com 28.06.2020) ചെമ്മനാട് സ്വദേശിയും മൊഗ്രാലില്‍ താമസക്കാരനുമായ ടി എ മുഹമ്മദ് (70) നിര്യാതനായി. കുമ്പള മഹാഷ് ട്രേഡിംഗ് ഉടമയാണ്. നെഞ്ച് വേദനയെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോവുകയുമായിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം.

കുമ്പള മസ്ജിദുന്നൂര്‍ പ്രസിഡന്റായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: അബ്ദുല്‍ സലാം, ഷബീല്‍, മര്‍സൂബാന്‍. മരുമക്കള്‍: ശഫീഖ്, മലൂഫ.
സഹോദരങ്ങള്‍: ഹസൈനാര്‍, ഹുസൈനാര്‍, ഉമര്‍, അബ്ദുര്‍ റസാഖ്, നഫീസ, സഫിയ, സൈനബ, പരേതയായ മൈമൂന. ഖബറടക്കം വൈകുന്നേരം അഞ്ചു മണിക്ക് ചെമ്മനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

മുഹമ്മദിന്റെ നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.

Keywords: Kerala, News, Obituary, mogral TA muhammed passed away

Post a Comment